ഓട്ടോറിക്ഷക്കാരുടെ പകൽകൊള്ളക്കെതിരെ പരാതിപ്പെടാൻ ഹെൽപ്‌ ലൈൻ സംവിധാനം ഉപയോഗപ്പെടുത്തുക.

ബെംഗളൂരു: നഗരത്തിലെ ഓട്ടോറിക്ഷക്കാരുടെ ആദിത്യ “മര്യാദ” വളരെ പ്രശസ്തമാണല്ലോ. 2- 3 കിലോമീറ്റർ യാത്രക്ക് വരെ പുതിയതായി വരുന്ന ഒരാളിൽ നിന്ന് 100-250 രൂപ വരെ അവർ വാങ്ങും. ഭാഷ അറിയാത്ത ആളാണെന്ന് തിരിച്ചറിഞ്ഞാൽ വീണ്ടും കൂടിയെന്ന് വരും.ഓട്ടോ റിക്ഷ ഡ്രൈവർമാരുമായി കയ്പേറിയ  അനുഭവമില്ലാത്ത ബെംഗളൂരു നിവാസികൾ തുലോം തുച്ഛമായിരിക്കും.

അമിത നിരക്ക് ഈടാക്കുകയും മീറ്ററിടാൻ സമ്മതിക്കാതിരിക്കുകയും ചെയ്യുന്ന ഓട്ടോ കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് സിറ്റി പോലീസിന്റെ മുന്നറിയിപ്പ്. യാത്രക്കാർക്ക് നേരിട്ട് ഹെൽപ് ലൈൻ നമ്പറുമായി ബന്ധപ്പെട്ട് പരാതി നൽകാം.

  പ്രധാനമന്ത്രിയുടെ സന്ദർശനം: ബെംഗളൂരുവിൽ നാളെ (മെയ് 10) വ്യാപക ഗതാഗത നിയന്ത്രണം

കുറഞ്ഞ നിരക്ക് ഈടാക്കുന്ന വെബ് ടാക്സികൾ നഗരത്തിൽ സജീവമായതിന് ശേഷവും നഗരത്തിലെ ഒരു വിഭാഗം ഓട്ടോറിക്ഷകൾ അധിക നിരക്ക് ഈടാക്കുന്നതായി പരാതി ഉണ്ട്. മഴക്കാലം തുടങ്ങിയതോടെ ചോദിക്കുന്ന സംഖ്യ നൽകിയില്ലെങ്കിൽ പലരും ഓട്ടം വരാൻ പോലും തയ്യാറാകുന്നില്ല.

080-2286844,22868550,966395225 എന്ന നമ്പറുകളിൽ വിളിച്ച് നേരിട്ട് പരാതി നൽകാം, മാത്രമല്ല ഓട്ടോറിക്ഷയുടെ നമ്പർ സ്ഥലം സമയം എന്നിവ ചേർത്ത് അവസാനത്തെ നമ്പറിൽ വാട്‌സ് ആപ്പ് ചെയ്താനും അന്വേഷിച്ച് നടപടി എടുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓട്ടോയിടിച്ച് വീണ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മാലിന്യക്കൂമ്പാരത്തിൽ തള്ളി; ഡ്രൈവർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊല്ലപ്പെട്ട വിദ്യാർത്ഥി സങ്കേതിനോട് മരിച്ച ശേഷവും ക്രൂരത; ശവകുടീരം അക്രമികൾ തകർത്തു
[masterslider id="10"]

Related posts

Click Here to Follow Us