വിഷു- ഈസ്റ്റർ അവധി സ്പെഷൽ;കേരള ആർടിസിക്ക് റെക്കാർഡ് നേട്ടം; ബെംഗളൂരു സെക്ടറിൽ നിന്ന് നേടിയത് 18 ലക്ഷം രൂപ.

ബെംഗളൂരു : വിഷു – ഈസ്റ്റർ സ്പെഷൽ സർവീസുകളിൽ നിന്ന് കേരള ആർ ടി സിക്ക് റെക്കാർഡ് വരുമാനം.

ബെംഗളൂരു സെക്ടറിൽ നിന്ന് 18 ലക്ഷം രൂപയാണ് സ്പെഷൽ സർവീസുകളിൽ നിന്ന് ലഭിച്ചത്.ഏപ്രിൽ 12, 13 തീയതികളിൽ ബെംഗളൂരുവിൽ നിന്നും 16, 17 തീയതികളിൽ കേരള ത്തിൽ നിന്നും തിരിച്ചുമാണ് സർവ്വീസ് നടത്തിയത്.

  ഗാന്ധി ബസാർ: അശാസ്ത്രീയ ഓട നിർമ്മാണം കാൽനടയാത്രക്കാർക്ക് കെണിയാകുന്നു; പരാതിയുമായി നാട്ടുകാർ

ഇത്തവണ മുൻകൂട്ടി തന്നെ സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചതിനാൽ നേരത്തെ തന്നെ ടിക്കറ്റുകൾ ബുക്കു ചെയ്യാനുള്ള സൗകര്യം യാത്രക്കാർക്ക് ലഭിച്ചു.മുൻ വർഷങ്ങളിൽ അവസാന സമയം പ്രഖ്യാപിക്കുന്ന സ്പെഷലുകൾ മിക്കവർക്കും ഉപകാരപ്പെടുന്നില്ലായിരുന്നു.

കൃത്യമായ ഷെഡ്യൂളുകൾ ക്രമീകരിച്ചതാണ് വരുമാന വർദ്ധനവ് എന്ന മികച്ച നേട്ടത്തിന് കാരണമായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "49 ലക്ഷം രൂപയുടെ ടിക്കറ്റും ബിസിനസ് ക്ലാസ് യാത്രയും; എന്നിട്ടും വിമാനത്തിൽ കയറ്റിയില്ല! ഒടുവിൽ എയർലൈൻസിനെ പൂട്ടാൻ കോടതി ഉത്തരവ്."
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us