കോവിഡ് ചികിത്സക്ക് ശേഷം തിരികെ എത്തിയ 5 സ്ത്രീകള്‍ക്ക് താമസ സ്ഥലത്തേക്കുള്ള പ്രവേശനം നിഷേധിച്ചു.

quarantine

ബെംഗളൂരു: കോവിഡ് പോസിറ്റീവ് സ്ഥിരീകരിച് ഒരു കോവിഡ് കെയർ സെന്ററിൽ ചികിത്സയിൽ ആയിരുന്ന 5 യുവതികൾക്ക് നില തൃപ്തികരമായ സാഹചര്യത്തിൽ തിരിച്ചു വന്ന് ഹോം ക്വാറന്റീനിൽ പോകാൻ ഒരിടമില്ല .

രാജാജി നഗറിൽ ഒരു പേയിങ് ഗസ്റ്റ് ഹോസ്റ്റലിൽ പേയിങ്  ഗസ്റ്റ് ആയി താമസിച്ചു വരുമ്പോഴാണ് ഇവർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. തുടർന്ന് കോവിഡ് കെയർ സെന്ററിൽ ചികിത്സയിൽ ആയിരുന്ന ഇവരെ തിരിച്ചുവരാൻ പി ജി ഹോസ്റ്റൽ ഉടമ അനുവദിക്കുന്നില്ല. രോഗബാധ ഉണ്ടായവർ തിരിച്ചു വന്നാൽ മറ്റുള്ളവർ ഒഴിഞ്ഞു പോകും എന്ന് പറഞ്ഞു കൊണ്ടാണ് ഇവർക്ക്‌ പ്രവേശനം നിഷേധിക്കുന്നത്.

  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!

25 നും 28 നും ഇടയിൽ പ്രായമുള്ള യുവതികൾ നഗരത്തിൽ വിവിധ മൾട്ടി നാഷ്ണൽ കമ്പനികളിലും ഐ ടി സ്ഥാപനങ്ങളിലും ആയി ജോലി ചെയ്യുന്നവരാണ്. കർണാടകയിലെ മംഗളുരു, സകലേഷ്പുർ, ഉഡുപ്പി, ഹാസൻ, മടിക്കേരി എന്നിവിടങ്ങളിൽ നിന്നുമുള്ളവരാണ് 5 പേരും. 

ജൂലൈ 27 നാണു ഇവർക്ക്‌ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. തുടർന്ന് കോവിഡ് കെയർ സെന്ററിൽ അയിരുന്ന ഇവരുടേ രോഗ നില തൃപ്തികരമായ അവസ്ഥയിലേക്ക്  മെച്ചപ്പെട്ടപ്പോൾ, ക്വാറന്റീൻ തുടങ്ങി 10 ആം ദിവസം ബി ബി എം പി യുടെ ആരോഗ്യ പ്രവർത്തകർ ഇവരോട് ഇനി ഹോം ക്വാറന്റീനിൽ പോയാൽ മതി എന്ന് നിർദ്ദേശിച്ചു. തുടർന്ന് പി ജി ഹോസ്റ്റലിലേക്ക് വരാൻ അനുവാദം ചോദിച്ചു വിളിച്ച ഇവർക്ക് പി ജി യിലേക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു . 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാങ്ങിയിട്ട പ്ലോട്ട് തിരിഞ്ഞുനോക്കാത്തവരാണോ നിങ്ങൾ? ബെംഗളൂരുവിൽ ഉടമകളെ കാത്തിരിക്കുന്നത് വൻ പണി!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ
[masterslider id="10"]

Related posts