സി.ബി.എസ്.ഇ പരീക്ഷകൾ റദ്ദ് ചെയ്തതായി കേന്ദ്രം സുപ്രിം കോടതിയിൽ.

ന്യൂ ഡൽഹി: സി ബി എസ് ഇ പരീക്ഷകൾ റദ്ദ് ചെയ്തതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രിം കോടതിയെ അറിയിച്ചു
10, 12 ക്ലാസ്സുകളിലെ ബാക്കിയുള്ള പരീക്ഷകളാണ് റദ്ദ് ചെയ്തത്. ഐ സി എസ് ഇ 10,12 ക്ലാസ്സുകളിലെ പരീക്ഷകളും റദ്ദ് ചെയ്തിട്ടുണ്ട്.ഇത് സംബന്ധിച്ച കോടതി ഉത്തരവ് നാളെ ഉണ്ടാകും

  രണ്ടു പതിറ്റാണ്ടിന്റെ ചരിത്രം തീർന്നു! കോഗ്നിസന്റിനെ വെട്ടിമാറ്റി നാസ്ഡാക്-100; ഐടി ഭീമന് സംഭവിച്ചതെന്ത്?

ജൂലൈ ഒന്ന് മുതൽ 15 വരെ നിശ്ചയിച്ചിരുന്ന സി ബി എസ് ഇ പത്താം ക്ലാസ്സ് പരീക്ഷകൾ പൂർണമായും വേണ്ടെന്നുവെച്ചു. ഇന്റെർണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ ഗ്രേഡുകൾ നിശ്ചയിക്കുന്നതായിരിക്കും. എഴുതിയ പരീക്ഷകളുടെ ശരാശരിയിൽ ഗ്രേഡ് നിശ്ചയിക്കും.

പരീക്ഷ എഴുതാൻ തയ്യാറുള്ള പ്ലസ് ടു വിദ്യാര്ഥികൾക് സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ പരീക്ഷകൾ പിന്നീട് എഴുതുവാനുള്ള അവസരം ഒരുക്കുന്നതാണ്. പരീക്ഷകൾ എഴുതേണ്ടെന്നും വേണമെങ്കിൽ വിദ്യാർത്ഥികൾക് തീരുമാനിക്കാവുന്നതാണ്.

ഡൽഹി,മഹാരാഷ്ട്ര, തമിഴ്നാട് സർക്കാരുകൾ പരീക്ഷകൾ നടത്താനുള്ള ബുദ്ധിമുട്ട് അറിയിച്ചതായും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം
[masterslider id="10"]

Related posts