കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി പോലീസുകാരൻ പോലീസ് വാനിൽ ആത്മഹത്യ ചെയ്തു.

ബെംഗളൂരു: കോവിഡ് രോഗം  സ്ഥിരീകരിച്ചതിന് ശേഷം ആശുപത്രിയിലേക്ക്‌ കൊണ്ടു പോകുന്ന വഴിയിൽ പോലീസ് വാനിൽ ഹെഡ്കോൺസ്റ്റബിൾ ആത്മഹത്യചെയ്തു.

കെ.എസ്.ആർ.പി. നാലാമത് ബെറ്റാലിയനിലെ 51-കാരനായ ഹെഡ് കോൺസ്റ്റബിളാണ് മരിച്ചത്.

ഉടുത്തിരുന്ന ലുങ്കിയിൽ ബസിനുള്ളിലെ  കമ്പിയിൽ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് വിവരം.

തിങ്കളാഴ്ച രാത്രി പത്ത് മണിക്ക് ശേഷം ഇന്ദിരാനഗർ സി.വി. രാമൻ നഗറിലെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്ന വഴിയിലായിരുന്നു സംഭവം.

  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും

വാഹനം ആശുപത്രിയിലെത്തിയപ്പോഴാണ് ഹെഡ് കോൺസ്റ്റബിൾ  ആത്മഹത്യ ചെയ്ത സംഭവം ഡ്രൈവർ അറിയുന്നത്.

മറ്റു പോലീസുകാർ വേറെ വാഹനങ്ങളിലും ബൈക്കിലുമായി പിന്തുടരുന്നുണ്ടായിരുന്നു.

കോവിഡ് പരിശോധനാഫലം  തിങ്കളാഴ്ച രാത്രി എട്ടരയോടെ അറിഞ്ഞശേഷം പോലീസുകാരൻ വളരെനിരാശനായിരുന്നുവെന്ന് കെ.എസ്.ആർ.പി. എ.ഡി.ജി.പി. അലോക് കുമാർ പറഞ്ഞു.

ഇതിന് ശേഷം കമാൻഡന്റും അസിസ്റ്റന്റ് കമാൻഡന്റും കോൺസ്റ്റബിളിനെ കൗൺസലിങ് നടത്തിയ ശേഷമാണ് ആശുപത്രിയിലേക്ക്‌ കൊണ്ടുപോയത്.

വാഹനത്തിൽ കോൺസ്റ്റബിളും ഡ്രൈവറും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും കുറച്ചുനേരം ഡ്രൈവറോട് സംസാരിച്ച ശേഷമാണ് ആത്മഹത്യ ചെയ്തതെന്നും അലോക് കുമാർ അറിയിച്ചു.

  വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: കമ്മീഷനിംഗ് പൂർത്തിയായി; വിമാന ടിക്കറ്റിനേക്കാൾ വിലക്കുറവ്, കൂടെ ഭക്ഷണവും; വന്ദേ ഭാരത് സ്ലീപ്പർ നിരക്കുകൾ അറിയാം

ലോക്ഡൗൺ സുരക്ഷാസംഘത്തിന്റെ ഭാഗമായിരുന്ന ഹെഡ് കോൺസ്റ്റബിൾ കുറച്ചു ദിവസങ്ങളായി ക്വാറന്റീനിലായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
[masterslider id="10"]

Related posts