ബെംഗളൂരു: മുൻ പ്രധാനമന്ത്രിയും ജനതാദൾ (എസ്) ദേശീയാധ്യക്ഷനുമായ എച്ച് ഡി. ദേവെഗൗഡ, എഐസിസി ജനറൽ സെക്രട്ടറിയും കോൺഗ്രസിന്റെ
മുൻ ലോക്സഭാ കക്ഷി നേതാവുമായ മല്ലികാർജുൻ ഖർഗ എന്നിവരും ബിജെപിയുടെ 2 നേതാക്ക കർണാടകയിൽ നിന്ന് എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെെടുക്കപ്പെട്ടുടുക്കപ്പെട്ടു .
തിരഞ്ഞെടുപ്പ് 19ന് ആണങ്കിലും 4 സീറ്റിലേക്കു 4 പേർ മാത്രം പത്രിക നൽകിയ സാഹചര്യത്തിൽ ഇവരെ ഐകകണ്ഠമായി തിരഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയായിരുന്നു.
ഖർഗെ ആദ്യമായാണ് രാജ്യസഭയിൽ എത്തുന്നത്.ഗൗഡ കോൺഗ്രസ് പിന്തുണയോടെെയാണ്, അത്
24 വർഷത്തിനു ശേഷം രണ്ടാം
തവണ.
ഇരുവരും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജനപ്പെട്ടിരുന്നു.
ബളഗാവി റൂറൽ ബിജെപി മുൻ പ്രസിഡന്റ് ഈരണ്ണ ഭീമപ്പ
കഡദി, ബിജപി ഒബിസി സെൽ
മുൻ ജനറൽ സെക്രട്ടറിയും സംസ്ഥാന പിന്നോക്ക വികസന കോർപറേഷൻ മുൻ അധ്യക്ഷനുമായ അശോക് ഗസ്തി എന്നിവരാണു മറ്റു 2 പുതിയ എം പിമാർ,
റായ്ച്ചുരിൽ നിന്നുള്ള പിന്നാക്ക
വിഭാഗമായ സവിത സമാജം നേതാവു കൂടിയാണു ഗസ്തി.