കർണ്ണാടകയിലും മൃ​ഗങ്ങളോട് ക്രൂരത; വിഷം പുരട്ടിയ ചക്ക കഴിച്ച 3 പശുക്കൾക്ക് ദാരുണാന്ത്യം

ബെം​ഗളുരു; കേരളത്തിൽ ആനയെ അപായപ്പെടുത്തിയത് ലോക ശ്രദ്ധ നേടിയതിന് പിന്നാലെ കർണ്ണാടകയിൽ നിന്നും മറ്റൊരു ക്രൂരത കൂടി പുറത്തെത്തി, കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിഷംപുരട്ടിയ ചക്കകഴിച്ച് മൂന്നു പശുക്കൾ ചത്തു. അൽദുരു പോലീസ് സ്റ്റേഷൻ പരിധിയിലെ ബസവരവല്ലി ഗ്രാമത്തിലാണ് സംഭവം നടന്നത്.

ചിക്കമം​ഗളുരു നിവാസികളായ മധു, കിട്ടപ്പ ഗൗഡ എന്നിവരുടെ പശുക്കളാണ് ചത്തത്. ഇവരുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി റിപ്പോർട്ടുകൾ പുറത്ത്.

  'ലവ് ജിഹാദ്': കോർപ്പറേറ്റ് ലോകത്തെ 'പ്രേമരോഗം' മാറ്റാൻ വിഎച്ച്പി.; വ്യവസായ സംഘടനകളുമായി ചർച്ച നടത്താൻ വിശ്വഹിന്ദു പരിഷത്ത്

അതി ദാരുണമായ ഈ സംഭവത്തിന് പിന്നിൽ പശുക്കളുടെ ഉടമകളുടെ സമീപവാസിയായ മഞ്ജുനാഥ് ആണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ഇയാൾ ഒളിവിലാണ്. സ്ഥലത്തിന്റെ അതിരിൽ സ്ഥാപിച്ച വേലി മറികടന്ന് പശുക്കൾ എത്തിയിരുന്നെന്ന് ആരോപിച്ചാണ് സമാനതകളില്ലാത്ത ക്രൂരത അരങ്ങേറിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാറ്റമില്ല, നിർബന്ധം തന്നെ! പഴയ വാഹന ഉടമകൾ ജാഗ്രതൈ; ഗതാഗത വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അജിത് പവാറിന്റെ മരണം കൊലപാതകമോ? പൈലറ്റിന്റെ നിയമനത്തിലും വിമാനത്തിന്റെ പഴക്കത്തിലും ദുരൂഹത; ബെംഗളൂരുവിൽ എഫ്‌ഐആർ
[masterslider id="10"]

Related posts

Click Here to Follow Us