ബെംഗളൂരു : നഗരത്തിൽ ഇന്നലെ ഒരു കോവിഡ് മരണവും 29 പുതിയ ആക്റ്റീവ് കേസുകളും
റിപ്പോർട്ട് ചെയ്തു .
ഒരു 65 വയസുകാരനാണ് ഇന്നലെ ബെംഗളൂരു നാഗര ജില്ലയിൽ കോവിഡ് ബാധിച് മരണപ്പെട്ടത്.
ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 20 ആയി. അകെ കോവിഡ് രോഗികളുടെ എണ്ണം 522 ആയി . ഇതിൽ 298 പേർ രോഗമുക്തി നേടി . നഗരത്തിൽ 204 ആക്റ്റീവ് കേസുകളാണ് നിലവിൽ ഉള്ളത് .
ഇന്നലെ അസുഖം സ്ഥിരീകരിച്ച 29 പേരിൽ 20 പേർക്കും മുൻപ് രോഗം സ്ഥിരീകരിച്ച രോഗികളുമായുള്ള സമ്പർക്കത്തിൽ നിന്നാണ്
രോഗം പിടിപെട്ടിട്ടുള്ളത് . ഇതിൽ ഒരാൾ രോഗിയുടെ സെക്കന്ററി കോണ്ടാക്ട് ആണ് . രണ്ട് പേർ ഇൻഫ്ലുൻസ ലൈക് ഇൽനെസ്സ് നേ തുടർന്ന് കോവിഡ് ടെസ്റ്റ് ചെയ്ത് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരാണ്.
മൂന്ന് പേർ കുവൈറ്റിൽ നിന്നും തിരികെ എത്തിയവരാണ്. ഒരാൾ തമിഴനാട്ടിൽ നിന്നും തിരിച്ചെത്തിയതാണ് . മൂന്ന് രോഗികളുടെ കോൺടാക്ട് വിവരങ്ങൾ ലഭ്യമായിട്ടില്ല .
29 പേരിൽ 4 വയസുകാരൻ മുതൽ 76 വയസുകാരി വരെയുള്ളവർ ഉൾപ്പെടുന്നു. 13 പുരുഷന്മാർക്കും 16 സ്ത്രീകൾക്കും ഇന്നലെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു
ബെംഗളൂരു ഗ്രാമജില്ലയിൽ ഇന്നലെ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
Related posts
-
സിസി കുറവ് എങ്കിലും അപകടം കൂടുതൽ; നഗരത്തിൽ ഇ–സ്കൂട്ടറുകൾ അപകടത്തിൽപെടുന്നത് പതിവ്,
ബെംഗളൂരു ∙ 30 സിസിയിൽ താഴെയുള്ള ഇലക്ട്രിക് സ്കൂട്ടറുകൾ ഉൾപ്പെട്ട അപകടങ്ങൾ... -
മണ്ഡ്യയിൽ ഒരേ സമയം മൂന്ന് പശുകിടാവുകൾക്ക് ജന്മം നൽകി പശു
ബെംഗളൂരു: എച്ച്എഫ് ഇനത്തിൽപ്പെട്ട ഒരു പശു ഒരേസമയം 3 പെൺകിടാവുകൾക്ക് ജന്മം... -
ഡിസംബര്‍ 1 മുതല്‍ പുതിയ നിയമങ്ങള്‍ വരുന്നു; എല്‍.പി.ജി മുതല്‍ ക്രെഡിറ്റ് കാര്‍ഡിനു വരെ മാറ്റങ്ങള്‍
2024 ഡിസംബർ 1 മുതല്‍ രാജ്യത്ത് വലിയ മാറ്റങ്ങള്‍ വരുന്നു. ഓരോ...