നഗരത്തില്‍ മഴയും വെള്ളപ്പൊക്കവും നേരത്തെ അറിയാം,വേണ്ട മുന്‍കരുതലുകള്‍ എടുക്കാം;കർണാടക ദുരന്ത നിവാരണ അതോറിറ്റിയുടെ ഈ മൊബൈല്‍ ആപ്പുകള്‍ ഡൌണ്‍ ലോഡ് ചെയ്യുക.

ബെംഗളൂരു: മഴയെയും വെള്ളപ്പൊക്കത്തെയും കുറിച്ചു മുന്നറിയിപ്പ് നൽകാൻ കർണാടക ദുരന്ത നിവാരണ അതോറിറ്റി മൊബൈൽ ആപ് പുറത്തിറക്കി.

ബെംഗളൂരു മേഘ സന്ദേശ,വരുണ മിത്ര എന്ന പേരിലുള്ള 2 ആപ്പുകളാണ് പുറത്തിറക്കിയത്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ സാങ്കേതിക സഹകരണത്തോടെയാണ് ആപ് ഒരുക്കിയിരിക്കുന്നത്.

നഗരത്തിലെ വിവിധ സോണുകളിൽ മഴയുടെ തീവ്ര തയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കൃത്യമായി അറിയുന്നതിനൊപ്പം പ്രളയത്തെ നേരിടാനു സന്ദേശവും ലഭിക്കും ഇതിനാല്‍ വേണ്ട  മുന്നൊരുക്കങ്ങൾ നടത്താൻ സാധിക്കുന്ന തരത്തിലാണ് ആപ്പിന്റെ പ്രവർത്തനങ്ങൾ.

  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

മഴവെള്ള കനാലുകൾ നിറഞ്ഞൊഴുകുന്നതാണ് പലപ്പോഴും നഗരത്തില്‍ പെട്ടെന്നുള്ള പ്രളയത്തിന് കാരണമാകുന്നത്.

താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ ഒഴിപ്പിക്കാൻ വൈകുന്നത് ജീവൻ നഷ്ടമാകുന്നതിന് ഇടയാക്കുന്നുണ്ട്. അതോറിറ്റിയുടെ നിയന്ത്രണത്തിൽ നഗരത്തിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ച 100 ടെലി മെട്രിക് മഴമാപിനി സംവിധാനം ഉപയോഗിച്ചാണ് വരുണ മിത്ര ആപ് പ്രവർത്തിക്കുന്നത്.

  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന

മേഘ സന്ദേശ Android ആപ്പ് താഴെ ലിങ്കില്‍ ഡൌണ്‍ ലോഡ് ചെയ്യാം.

https://play.google.com/store/apps/details?id=com.moserptech.meghasandesha&hl=en

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
[masterslider id="10"]

Related posts