ബെംഗളുരു : ചില വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അങ്ങനെ നടന്നിട്ടുണ്ടാവില്ല എന്ന് വിശ്വസിക്കാനാണ് നമുക്ക് ഓരോരുത്തര്‍ക്കും ഇഷ്ട്ടം,അത് സംഭവിച്ചിട്ടുണ്ട് എന്നുള്ളത്തിന്റെ തെളിവ് നമുക്ക് ലഭിക്കുന്നത് വരെ നമ്മള്‍ അത്തരം വാര്‍ത്തകള്‍ വിശ്വസിക്കില്ല.
സംരക്ഷിക്കേണ്ടവര്‍ തന്നെ ആക്രമിച്ചു പിച്ചിച്ചീന്തിയ ഒരു വാര്‍ത്തയാണ്,സംഭവം നടന്നത് നഗരത്തിലെ ഹരലൂരില്‍ ആണ്,കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 19 വയസ്സുകാരിയായ പെണ്‍കുട്ടി ജലദോഷത്തിനു പിതാവായ 40 കാരന്‍ ഗുളികകള്‍ നല്‍കി.
അത് ഉറക്ക ഗുളിക ആയിരുന്നു എന്ന് ആ കുഞ്ഞിന് മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല,സ്വന്തം പിതാവില്‍ നിന്ന് ഇങ്ങനെ ഒരു വൈകൃതം ഏതു പെണ്‍കുട്ടികള്‍ ആണ് പ്രതീക്ഷിക്കുക,ഉറങ്ങിപ്പോയി അടുത്ത ദിവസം ഉണര്‍ന്നപ്പോള്‍ സ്വന്തം പിതാവ് അടുത്ത് ഉറങ്ങുന്നുണ്ട്.
താന്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടു എന്നാ സത്യം മനസിലാക്കിയതോടെ അവള്‍ തന്റെ പിതാവിന്റെ ഭാര്യയായ രണ്ടാനമ്മയെ വിവരം അറിയിച്ചു,മറുപടി ആശാവഹം ആയിരുന്നില്ല,മുന്നില്‍ മറ്റൊരു വഴിയും ഇല്ല എന്ന് മനസ്സിലാക്കിയ ആ പെണ്‍കുട്ടി കുളിമുറി ശുചിയാക്കാന്‍ ഉപയോഗിക്കുന്ന ലായനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു,പിന്നീടു എന്തു കൊണ്ടോ സ്വയം അവള്‍ ബെല്ലണ്ടുര്‍ പോലീസ് സ്റ്റേഷനില്‍ എത്തി ,അവിടെ കുഴഞ്ഞു വീണു.
പോലീസുകാര്‍ പെണ്‍കുട്ടിയെ സെന്റ് :ജോന്‍സ് ആശുപത്രിയിലേക്ക് മാറ്റി.
പിതാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ജയിലില്‍ റിമാണ്ട് ചെയ്തു,പെണ് കുട്ടി ആരോഗ്യം വീണ്ടെടുത്തതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കും,രണ്ടാനമ്മയെയും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.