ബെംഗളൂരു : ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിൽ 4
മലയാള ചിത്രങ്ങൾ.
ഏഷ്യൻ സിനിമാ വിഭാഗത്തിൽ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത “ജല്ലിക്കട്ട്’ ഇടം നേടി.
ഇന്ത്യൻ സിനിമാ മത്സരവിഭാഗത്തിലാണ് മറ്റ് 3 ചിത്രങ്ങൾ.സജിൻ ബാബു സംവിധാനം ചെയ്ത”ബിരിയാണി’യും സന്തോഷ് മണ്ടൂരിന്റെ “പാനി’യും ജെ.ഗീതയുടെ “റൺ കല്യാണി’യുമാണ്ഇന്ത്യൻ വിഭാഗത്തിൽ ഇടംപിടിച്ചത്.
14 ചിത്രങ്ങളാണ് ഇന്ത്യൻ മത്സരവിഭാഗത്തിലുള്ളത്. 26 മു
തൽ മാർച്ച് 4 വരെയാണ് ചലച്ചിത്രമേള.