അതിര്‍ത്തിയിലെ പ്രശ്നങ്ങളെ തുടര്‍ന്ന് നിര്‍ത്തിവച്ച ബസ് സര്‍വീസ് പുനരാരംഭിച്ചു.

ബെംഗളൂരു: പ്രശ്നങ്ങളെ തുടര്‍ന്ന് നിര്‍ത്തിവച്ച കര്‍ണാടക ആര്‍ ടി സി യുടെ സര്‍വീസുകള്‍ ഇന്ന് രാവിലെ പുനരാരംഭിച്ചു.കര്‍ണടക-മഹാരാഷ്ട്ര അതിര്‍ത്തിയില്‍ കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ ആണ് പ്രശ്നങ്ങള്‍ ആരംഭിച്ചതും മഹാരാഷ്ട്രയിലേക്ക് ഉള്ള അന്തര്‍ സംസ്ഥാന ആര്‍ ടി സി സര്‍വീസുകള്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചതും.

സംസ്ഥാനത്തെ മറാത്ത സംസാരിക്കുന്ന ആളുകള്‍ കൂടുതല്‍ ജീവിക്കുന്ന സ്ഥലത്ത് മഹാരാഷ്ട്ര ഏകീകരണ സമിതിയുടെ സമ്മേളനത്തില്‍ എന്‍.സി.പി.എം എല്‍ എ രാജേഷ്‌ പാട്ടീലിനെ പങ്കെടുപ്പിക്കാന്‍ ഉള്ള നീക്കത്തെ കര്‍ണാടക അനുകൂല സംഘടനകള്‍ എതിര്‍ത്തതോടെ ആണ് പ്രശ്നങ്ങളുടെ തുടക്കം.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്

ഇതേ തുടര്‍ന്ന് ശിവ സേന അടക്കം ഉള്ള സംഘടനകള്‍ മഹാരാഷ്ട്രയിലെ സാന്ഗ്ലിയിലും കൊല്‍ഹാപൂരിലും ,കരാടിലും പ്രശ്നങ്ങള്‍ തുടങ്ങി.കന്നടയില്‍ എഴുതിയ ബോര്‍ഡുകള്‍ നശിപ്പിച്ചു.കന്നഡ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞു ,തുടര്‍ന്നാണ് ബെല്‍ഗാം അതിര്‍ത്തിയില്‍ സംഘര്‍ഷം രൂപപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗജന്യ വൈദ്യുതി നഷ്ടമാകുമോ? 'ഗൃഹ ജ്യോതി' പരിശോധനയിൽ വൻ പ്രതിസന്ധി
[masterslider id="10"]

Related posts