കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: വ്യാഴാഴ്ച രാവിലെ പത്തോടെ യെലഹങ്ക മാരസാന്ദ്രയിലെ അപ്പാർട്ട്മെൻറ് കെട്ടിടത്തിന് മുകളിൽനിന്ന് വീണ് തൃശ്ശൂർ ചന്ത്രാപ്പിന്നി സ്വദേശി അസീസിന്റെ മകൻ മുഹമ്മദ് സിൻസിൽ (24) ആണ് മരിച്ചത്.

ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജൻകുണ്ഡെ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. എസ്.ബി.ഐ. ബാങ്കിൽ സെപ്റ്റംബർ ഒമ്പതിന് ജോലിയിൽ പ്രവേശിക്കാൻ എത്തിയതായിരുന്നു സിൻസിൽ. ബംഗളൂരു കെ.എം.സി.സിയുടെ യലഹങ്ക, ഹെബ്ബാൾ ഏരിയയിലെ പ്രവർത്തകർ സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

  ബെംഗളൂരുവിലെ സ്കൂളിൽ വൻ തീപിടുത്തം; കുട്ടികളെയും മാതാപിതാക്കളെയും ഒഴുപ്പിക്കുന്നു

എം.എസ് രാമയ്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾ നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: സാജിദ. ഒരു സഹോദരിയുണ്ട്. ഖബറടക്കം രാവിലെ 11-ന് കയ്പമംഗലം കൂരിക്കുഴി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts