ശ്രദ്ധിക്കുക! ഗണേശ വിഗ്രഹ നിമഞ്ജനവുമായി ബന്ധപ്പെട്ട് നഗരത്തിൽ വൻ ഗതാഗതക്കുരുക്കിന് സാദ്ധ്യതയുള്ളതായി ട്രാഫിക് പോലീസ്.

ബെംഗളൂരു: ഗണേശോത്സവത്തിന്റെ അവസാന ഘട്ടമായ ഇന്ന് നഗരത്തിൽ ചിലയിടങ്ങളിൽ കനത്ത ഗതാഗതക്കുരുക്കിന് സാദ്ധ്യതയുള്ളതായി ട്രാഫിക് പോലീസിന്റെ അഡ്വൈസറി.

വിഗ്രഹ നിമഞ്ജനത്തിന്റെ പ്രധാന കേന്ദ്രമായ അൾസൂർ തടാകത്തിലേക്ക് 100ൽ അധികം വലിയ ഗണേശ വിഗ്രഹങ്ങൾ എത്താനാണ് സാദ്ധ്യത.

യാത്രക്ക് താനി സാന്ദ്ര- നാഗവാര റോഡ് ഒഴിവാക്കുന്നതാണ് നല്ലത്.പെരിയാർ സർക്കിൾ, പോട്ടറി റോഡ്, എം എം റോഡ്, സിന്ധി കോളനി, ആ സെ റോഡ് തുടങ്ങിയവ ഒഴിവാക്കുക.

  കബ്ബൺ പാർക്കിലെ യുവാവിന്റെ മരണം വെറുമൊരു ആത്മഹത്യയല്ല!; ഒടുവിൽ ചുരുളഴിച്ച് പോലീസ്

താനി സാന്ദ്ര-നാഗവാര റോഡ് ഒഴിവാക്കുന്നതിന് ഹെന്നൂരിലേക്കുള്ള വാഹനങ്ങൾ ലിംഗരാജപുരം – ഡേവിസ് റോഡ് വഴി ശിവാജി നഗറിലേക്ക് തിരിച്ച് വിട്ടിരിക്കുകയാണ്. സാഹചര്യങ്ങൾക്കും തിരക്കിനും അനുസരിച്ച് മുകളിൽ കൊടുത്ത ഗതാഗത നിയന്ത്രണം നടപ്പാക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

നരേന്ദ്ര ടെൻറ്, സിദ്ധപ്പ സർക്കിൾ, ടെന്നാരി റോഡ്, നേതാജി സർക്കിൾ, എം എം റോഡ് ,മോസ്ക്ക് റോഡ് എന്നിവിടങ്ങളിലൂടെയും ഗതാഗത നിയന്ത്രണമുണ്ടാവും.

ഓണത്തിന് മുൻപുള്ള വെള്ളിയാഴ്ചയായതിനാൽ കൂടുതൽ പേർ നാട്ടിലേക്കു പോകുന്ന ദിനമായ ഇന്ന് സ്വകാര്യ – ആർ ടി സി ബസുകൾ നിരവധി സ്പെഷൽ സർവ്വീസുകൾ നടത്തുന്നുണ്ട് ,അതിനാൽ ഹൊസൂർ റോഡിലും മൈസൂരു റോഡിലും വൈകുന്നേരം കൂടുതൽ ഗതാഗതക്കുരുക്കിന് സാദ്ധ്യത ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പബ്ബിലെ തർക്കം കലാശിച്ചത് ദാരുണ അന്ത്യത്തിൽ; സോഫ്റ്റ്‌വെയർ എൻജിനീയർ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അവർ “ദൈവങ്ങളോട് പോലും” നീതി കാണിച്ചില്ല; എല്‍ഡിഎഫ് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഡി കെ ശിവകുമാർ
[masterslider id="10"]

Related posts

Click Here to Follow Us