ബെംഗളൂരു: സ്വകാര്യ ബസ് യാത്രക്കാരുടെ പരാതി പരിഹരിക്കുന്നതിന്നതിനായി പാസഞ്ചര്‍ റീഡ്രസല്‍ ഫോറം രൂപീകരിക്കുമെന്ന് കേരള ഇന്റര്‍ സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്.ജീവനക്കാരുടെ പെരുമാറ്റം,ടിക്കറ്റ് നിരക്ക് അടക്കമുള്ള പരാതികള്‍ ഇതിലൂടെ നല്കാന് കഴിയുമെന്ന് അസോസിയേഷന് പ്രസിഡന്റ് അഡ്വ:മനോജ് പടിക്കല്‍ അറിയിച്ചു.
സ്വകാര്യ ബസുകള്‍ വഴിയില്‍ തടഞ്ഞു പരിശോധനയുടെ പേരില്‍ യാത്രക്കാരെ ബുദ്ധിമുട്ടില്‍ ആക്കുന്ന പ്രവര്‍ത്തനം അധികൃതര്‍ അവസാനിപ്പിക്കണം.പ്രതിദിനം വന്‍ തുക പിഴയായി ചുമത്തുന്ന ഗതാഗത വകുപ്പിന്റെ നടപടി നിര്‍ത്തി വക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.