സംസ്ഥാനത്ത് ‘ഒല’ ടാക്സി ഭിന്നശേഷിക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ സൗജന്യമായി ഓടും!!

ബെംഗളൂരു: സംസ്ഥാനത്ത് ‘ഒല’ ടാക്സി ഭിന്നശേഷിക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ സൗജന്യമായി ഓടും!! 270 കാബുകളാണ് സൗജന്യസേവനത്തിനായി ഒല ഏര്‍പ്പെടുത്തിയത്. ബെംഗളൂരു, മൈസൂരു, മംഗളൂരു എന്നിവിടങ്ങളില്‍ ഏപ്രില്‍ 18-നും ബല്ലാരി, ഹുബ്ബള്ളി-ധര്‍വാദ്, ഗുല്‍ബര്‍ഗ, ബെല്‍ഗാം എന്നിവിടങ്ങളില്‍ ഏപ്രില്‍ 23-നുമാണ് ഈ സേവനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

  രാഗിയും പവിഴമല്ലിയും ബിയർ മഗ്ഗിലേക്ക്; പ്രാദേശിക രുചിക്കൂട്ടുകളുമായി ഐടി നഗരത്തിൽ പുതിയ 'ലഹരി'

തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹകരണത്തോടെയാണ് ഒലയുടെ ഈ പ്രവര്‍ത്തനം. കര്‍ണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായും വിവിധ നഗരങ്ങളിലെ തദ്ദേശസ്ഥാപനങ്ങളുമായും ബന്ധപ്പെട്ടാണു തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഒല അറിയിച്ചു.ഒലയുടെ പ്രവൃത്തിയെ അഭിനന്ദിക്കുന്നതായി ജോയന്റ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സൂര്യ സെന്‍ എവി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts