മാന്‍ക്കഡിംഗ് വിവാദത്തില്‍ പ്രതികരണവുമായി ജോസ് ബട്ട്‌ലര്‍!!

മാന്‍ക്കഡിംഗ് വിവാദത്തില്‍ പ്രതികരണവുമായി രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്ട്‌ലര്‍!! ആ സമയത്ത് ശരിക്കും നിരാശനായിരുന്നുവെന്നും പുറത്താക്കിയ രീതി അ൦ഗീകരിക്കാന്‍ കഴിയില്ലെന്നും ബട്ട്‌ലര്‍ പറഞ്ഞു.

പന്ത് റിലീസ് ചെയ്യേണ്ട സമയത്ത് ക്രീസില്‍ തന്നെയായിരുന്നു താനെന്നും ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അത് വ്യക്തമായി മനസിലാക്കമെന്നും ബട്ട്‌ലര്‍ പറയുന്നു. അതിനു ശേഷമുള്ള രണ്ടു മത്സരങ്ങളിലും മാന്‍ക്കഡിംഗ് ഭയം മനസിലുണ്ടായിരുന്നെന്നും അത് ഏകാഗ്രതയെ ബാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

അതേസമയം, ഈ നിയമം ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും ബട്ട്‌ലര്‍ ആവശ്യപ്പെട്ടു. ഈ നിയമത്തിലെ ഒരു ഭാഗത്ത് ‘ബൗളര്‍ പന്ത് എറിയുന്നതിന് തൊട്ടുമുമ്പ്’ എന്ന് പ്രതിപാദിക്കുന്നുണ്ട്. അതില്‍ വ്യക്തത വേണമെന്നാണ് ബട്ട്‌ലര്‍ ആവശ്യപ്പെടുന്നത്.

മാര്‍ച്ച് 25 ന് നടന്ന ഐപിഎല്‍ മത്സരത്തിനിടെയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ബട്ട്ലറിനെ അശ്വിന്‍ മാന്‍ക്കഡിംഗിലൂടെ പുറത്താക്കിയത്. 43 പന്തില്‍ നിന്ന് പത്ത് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ  69 റണ്‍സെടുത്തു നില്‍ക്കുമ്പോഴാണ് ബട്ട്ലറിനെ അശ്വിന്‍ മാന്‍ക്കഡിംഗിലൂടെ പുറത്താക്കിയത്.

  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു

ഇതോടെ, അനായാസ ജയത്തിലേക്ക് കുതിച്ച രാജസ്ഥാന് മത്സരം നഷ്ടപ്പെടുകയായിരുന്നു. പ്ലാന്‍ ചെയ്ത് നടത്തിയ മാന്‍ക്കഡിംഗ് ആയിരുന്നില്ല അതെന്നും ആ നിമിഷത്തില്‍ അങ്ങനെ സംഭവിക്കുകയായിരുന്നുവെന്നും സംഭവത്തില്‍ പ്രതികരിക്കവെ അശ്വിന്‍ പറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
[masterslider id="10"]

Related posts