ദേവഗൗഡയുടെ കൊച്ചുമക്കള്‍ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല;മണ്ഡ്യയില്‍ സുമലതയെങ്കിൽ ഹാസനിൽ പ്രജ്വലിനെതിരെ മത്സരിക്കുന്നത് മുൻ കോൺഗ്രസ് നേതാവ് എ.മഞ്ജു;പ്രജ്വലിന് സുരക്ഷിത മണ്ഡലം നൽകി ഹാസനിൽ ദേവഗൗഡ തന്നെ മത്സരിച്ചേക്കും.

ബെംഗളൂരു : മക്കൾ രാഷ്ട്രീയത്തിൽനിന്നും പേരമക്കൾ രാഷ്ട്രീയത്തിലേക്ക് വളർന്ന കർണാടകയിൽ പുതിയതായി മത്സരിക്കുന്ന പേരമക്കളുടെ കാര്യം അത്ര എളുപ്പമാകില്ല.

ദേവഗൗഡയുടെ പേരമകനും കുമാരസ്വാമിയുടെ മകനുമായ നിഖിൽ ഗൗഡക്ക് മണ്ഡ്യയിൽ നേരിടേണ്ടിവരുന്ന വെല്ലുവിളി, സ്വതന്ത്രനായി മത്സരിക്കുന്ന സുമലതയിൽ നിന്നാണ്.

അതേസമയം ദേവഗൗഡ മറ്റൊരു ചെറുമകനായ രേവണ്ണയുടെ മകൻ പ്രജ്വലിന്റെ അവസ്ഥയും ആശ്വാസകരമല്ല.ദേവഗൌഡയുടെ സിറ്റിംഗ് മണ്ഡലവും  സുരക്ഷിതവുമായ ഹാസനിൽ മത്സരിക്കാനാണ് പ്രജ്വല്‍ തീരുമാനിച്ചിരുന്നത് എന്നാൽ കോൺഗ്രസിൽ നിന്നും കൂറുമാറി ബിജെപിയിൽ എത്തിയ സീനിയർ നേതാവ് എ മഞ്ജു ആണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി.

  പഴങ്ങളിലെ ആകർഷകമായ സ്റ്റിക്കറുകൾ അപകടകാരി; കർശന മുന്നറിയിപ്പുമായി എഫ്.എസ്.എസ്.എ.ഐ

തുടക്കക്കാരന്‍ ആയ പ്രജ്വലിന് ശക്തനായ മഞ്ജുവിനെതിരെ പിടിച്ചു നിൽക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ജെഡിഎസ് ഇടയിൽ തന്നെ സംശയം രൂപപ്പെട്ടിട്ടുണ്ട്.

പ്രജ്വലിനെ പൊതുവേ സുരക്ഷിതമായ തുമുകൂരു വിലെക്കോ ബാംഗ്ലൂര്‍ നോര്‍ത്തിലേക്കോ  മാറ്റിയതിനുശേഷം സിറ്റിംഗ് എംപിയായ മുൻപ്രധാനമന്ത്രി ദേവഗൗഡ തന്നെ ഹാസനിൽ മത്സരിക്കട്ടെ എന്നാണ് ജെ ഡി എസിൻറെ ഏറ്റവും പുതിയ തീരുമാനം. ഹാസനിൽ നിന്ന് ആറു തവണ ലോക്സഭാംഗമായ ആളാണ് മുൻപ്രധാനമന്ത്രി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "റോഡിൽ ട്രാഫിക്, നടപ്പാതയിൽ പാർക്കിംഗ്; ഇനി കാൽനടയാത്രക്കാർക്ക് പറക്കാൻ ചിറക് വേണ്ടിവരുമോ ?"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡോക്ടർമാരുടെ അനാസ്ഥ: ശസ്ത്രക്രിയയ്ക്ക് പിന്നാലെ മുറിവ് തുന്നിക്കെട്ടാതെ രോഗിയെ ഡിസ്ചാർജ് ചെയ്തു; യുവാവിന് ദാരുണാന്ത്യം
[masterslider id="10"]

Related posts

Click Here to Follow Us