ആറുദിവസമായിട്ടും ശമനമില്ലാതെ ബന്ദിപ്പുരിലെ കാട്ടുതീ.

ബെംഗളൂരു: ബന്ദിപ്പുർ കടുവസംരക്ഷണകേന്ദ്രത്തിൽ ആറുദിവസമായി തുടരുന്ന തീ പൂർണമായി അണയ്ക്കാനായില്ല. ഉൾക്കാടുകളിലേക്കു വ്യാപിച്ച തീയണയ്ക്കാൻ കർണാടക സർക്കാർ വ്യോമസേനയുടെ സഹായം തേടി. ഉൾക്കാടുകളിലേക്ക് അഗ്നിശമനസേനയ്ക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടായതിനാൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വ്യോമസേനയുടെ സഹായം തേടുകയായിരുന്നു. രണ്ട് ഹെലികോപ്റ്ററുകളിൽ വെള്ളമെത്തിച്ച് തീയണയ്ക്കാനുള്ള ശ്രമം വ്യോമസേന തുടരുകയാണ്.

ബന്ദിപ്പുരിൽ കഴിഞ്ഞ ആറുദിവസമായി തുടരുന്ന കാട്ടുതീയിൽ ആയിരക്കണക്കിന് ഏക്കർ വനഭൂമി നശിച്ചു. നിരവധി മൃഗങ്ങളും ഇഴജന്തുക്കളും ചത്തൊടുങ്ങിയതായാണ് വിവരം. പരിക്കേറ്റതും ചത്തതുമായ വന്യജീവികളുടെ കണക്കുകൾ ഇതുവരെ വനംവകുപ്പ് പുറത്തുവിട്ടിട്ടില്ല. മേഖലയിൽ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. 500 അഗ്നിരക്ഷാസേനാംഗങ്ങളും സന്നദ്ധപ്രവർത്തകരും തീയണയ്ക്കാൻ പരിശ്രമിക്കുകയാണ്. ശക്തമായ കാറ്റും കനത്ത ചൂടും തീയണയ്ക്കുന്നതിന് തടസ്സമാകുന്നുണ്ട്.

  കർണാടക കത്തുന്നു; വടക്കൻ ജില്ലകളിൽ ഉഷ്ണതരംഗ ഭീതി, താപനില 41 ഡിഗ്രി കടന്നേക്കും

കാട്ടുതീയുടെ പശ്ചാത്തലത്തിൽ ചീഫ് സെക്രട്ടറി ടി.എം. വിജയ് ഭാസ്കർ, മുതിർന്ന പോലീസുദ്യോഗസ്ഥർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ചർച്ച നടത്തിയിരുന്നു. ഈ യോഗത്തിനുശേഷമാണ് വ്യോമസേനയുടെ സഹായം തേടാൻ തീരുമാനിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നിവാസികൾ ശ്രദ്ധിക്കുക; ഫ്രീഡം പാർക്ക് പരിസരത്ത് ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പകല്‍ വ്‌ളോഗിംഗ്; രാത്രി കക്കൂസ് മാലിന്യം തള്ളല്‍; നിയാസ് കൊട്ടാരം അറസ്റ്റില്‍
[masterslider id="10"]

Related posts

Click Here to Follow Us