മലയാളികളോടുള്ള റെയിൽവേയുടെ അവഗണനയ്‌ക്കെതിരെ നിരാഹാരമുൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകാൻ കെ.കെ.ടി.എഫ്.!!

ബെംഗളൂരു: യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിലേക്ക് മാറ്റിയതിനെതിരേ മലയാളി സംഘടനകൾ ഒറ്റക്കെട്ടായി രംഗത്തെത്തിയപ്പോഴും റെയിൽവേയുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നുമുണ്ടായിട്ടില്ല.

കെ.കെ.ടി.എഫിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം സിറ്റി റെയിൽവേ സ്റ്റേഷനിൽനടത്തിയ ധർണയിൽ നൂറുകണക്കിന് മലയാളികളാണ് പങ്കെടുത്തത്. തീവണ്ടി യശ്വന്ത്പുരയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ദക്ഷിണ-പശ്ചിമ റെയിൽവേക്ക് നിവേദനം നൽകുകയും ചെയ്തു. ഇത് പരിഗണിച്ചില്ലെങ്കിൽ നിരാഹാരമുൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് കെ.കെ.ടി.എഫിന്റെ തീരുമാനം.

  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന

ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. കർണാടയിലെയും കേരളത്തിലെയും മുഴുവൻ എം.പി. മാർക്കും പരാതി നൽകാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts