മദ്യപിച്ച് ഫിറ്റായ പൈലറ്റിനെ അധികൃതർ പുറത്താക്കി.

ഡൽഹി: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പൈലറ്റിനെ അധികൃതർ പുറത്താക്കി. മദ്യപിച്ച് ഫിറ്റായ പൈലറ്റ് ബ്രെത്ത് അനലൈസര്‍ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ മറ്റൊരു പൈലറ്റിനെ വിളിച്ചു വരുത്തിയ ശേഷമാണ് വിമാനം പറന്നത്.

എയര്‍ ഇന്ത്യയുടെ ഓപ്പറേഷന്‍ വിഭാഗം മേധാവിയാണ് തുടര്‍ച്ചയായ രണ്ടു പരിശോധനകളിലും മദ്യപിച്ചെന്നു തെളിഞ്ഞത്. ഇതേ തുടര്‍ന്ന് ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍സ് ക്യാപ്റ്റന്‍ എ.കെ.കാഠ്പാലിക്കെതിരെ നടപടി എടുത്ത് ജോലിയില്‍ നിന്നു മാറ്റി നിര്‍ത്തി. സംഭവത്തെ തുടർന്ന് വിമാനം ഒരുമണിക്കൂർ വൈകുകയും ചെയ്തു.ഞായറാഴ്ച വൈകിട്ട് ഡല്‍ഹിയില്‍ നിന്നു ലണ്ടനിലേക്കു പോകേണ്ടിയിരുന്ന എഐ111 വിമാനത്തിലെ പൈലറ്റായിരുന്നു കാഠ്പാലി.

  കർണാടകയിൽ തടങ്കലിലാക്കി ഇഞ്ചി കൃഷിയിടത്തിൽ അടിമവേല: രണ്ട് മലയാളികൾ ഉൾപ്പെടെ 18 പേരെ രക്ഷപ്പെടുത്തി

വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂര്‍ മുന്‍പു വരെ ഒരുതരത്തിലുള്ള ആല്‍ക്കഹോളിക് പാനീയങ്ങളും ക്രൂ അംഗങ്ങള്‍ കഴിക്കരുതെന്നാണ് എയര്‍ക്രാഫ്റ്റ്‌സ് റൂള്‍ 24 വിശദമാക്കുന്നത്. വിമാനം പറത്തുന്നതിനു മുന്‍പും ശേഷവും എല്ലാവര്‍ക്കും മദ്യപാന പരിശോധനയും നിര്‍ബന്ധമാണ്. എന്നാല്‍ കാഠ്പാലിയയ്ക്കു വേണ്ടി രണ്ടു തവണ ബ്രെത്തലൈസര്‍ പരിശോധന നടത്തിയെങ്കിലും രണ്ടിലും അദ്ദേഹം പരാജയപ്പെട്ടു.

ഒരു തവണ പിടിക്കപ്പെട്ടാല്‍ മൂന്നു മാസത്തേക്ക് ഫ്‌ളൈയിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയെന്നതാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) ചട്ടം. രണ്ടാം തവണയും പിടിക്കപ്പെട്ടാല്‍ മൂന്നു വര്‍ഷത്തേക്കാണു സസ്‌പെന്‍ഷന്‍. മൂന്നാം തവണയും പിടിക്കപ്പെട്ടാല്‍ ആജീവനാന്ത കാലത്തേക്കു ഫ്‌ളൈയിങ് ലൈസന്‍സ് റദ്ദാക്കും. ഇത് രണ്ടാം തവണയാണ് കാഠ്പാലിയയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ഒരുങ്ങുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെസിയും ടീമും പണം വാങ്ങി ചതിച്ചു; കേരളത്തിന് നഷ്ടപരിഹാരം നൽകണം': കടുത്ത ആരോപണങ്ങളുമായി കായിക മന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഉത്തരകൊറിയയിൽ പുതിയ പടയൊരുക്കം; ആയുധ ഫാക്ടറിയിൽ വെടിയുതിർത്ത് കിമ്മ്; പിതാവിനൊപ്പം ലക്ഷ്യം പിഴയ്ക്കാതെ മകളും;
[masterslider id="10"]

Related posts

Click Here to Follow Us