വാട്ട്സ്ആപ്പില്‍ ഇനി സ്റ്റിക്കറുകള്‍ അയക്കാം

ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന ക്രോസ് മെസ്സേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സാപ്പില്‍ സ്റ്റിക്കറുകള്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് വാട്‌സാപ്പ് ബീറ്റാ വേര്‍ഷന്‍ 2.18.329 ലും ഐഫോണ്‍ വാട്‌സാപ്പ് വേര്‍ഷന്‍ 2.18.100 ലും ആണ് ഈ അപ്‌ഡേറ്റ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

നിലവില്‍ 12 തരം സ്റ്റിക്കര്‍ പാക്കുകള്‍ ലഭ്യമാണ്. ഇത് ഗൂഗിള്‍ പ്‌ളേ സ്റ്റോറില്‍ നിന്നും തനിയെ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

എന്നാല്‍ വൈകാതെ തന്നെ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന പബ്ലിക്ക് വേര്‍ഷന്‍ ആയി വാട്‌സാപ്പ് എത്തും. ഇവിടെ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ നിലവില്‍ 12 തരം സ്റ്റിക്കര്‍ പാക്കുകളും ലഭ്യമാണ്. ഇത് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഈ സൗകര്യം എത്തുന്നതോടെ വാട്‌സാപ്പില്‍ ചാറ്റിങ് കുറച്ചുകൂടെ മെച്ചപ്പെട്ടതാകും.

  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി

ഇതോടൊപ്പം ഒരുപിടി സൗകര്യങ്ങള്‍ വേറെയും വാട്‌സാപ്പ് ഉടന്‍ അവതരിപ്പിക്കാന്‍ പോകുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. വെക്കേഷന്‍/ സൈലന്റ് മോഡ് ഫീച്ചറും ഉടന്‍ വാട്‌സാപ്പില്‍ എത്തും. ഈ സവിശേഷത ഇപ്പോള്‍ പ്രവര്‍ത്തന ഘട്ടത്തിലാണ്. ‘സൈലന്റ് മോഡ്’ നെ അടിസ്ഥാനമാക്കിയാണ് ഇത്.

ഈ സവിശേഷത ചില ഉപയോക്താക്കളിലേക്ക് എത്തിത്തുടങ്ങി എന്നാണ്‌സൂചന.  ഗ്രൂപ്പ് അംഗങ്ങളുടെ പട്ടിക മറയ്ക്കാവുന്ന മറ്റൊരു ഫീച്ചറും ഒരുങ്ങുന്നു.  ഇതില്‍ വാട്ട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ മുഴുവന്‍ പട്ടികയും മറയ്ച്ചു വയ്ക്കാം. ശേഷം ‘More’ text എന്നതില്‍ ടാപ്പു ചെയ്താല്‍ ശേഷിക്കുന്ന ഭാഗം വെളിപ്പെടുത്താന്‍ കഴിയും.

  യാത്രാക്ലേശത്തിന് ആശ്വാസമാകും; നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതിയ നീക്കം

അതേ സമയം പുതിയ അപ്ഡേഷനില്‍ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സന്ദേശങ്ങള്‍ക്ക് മുകളില്‍ വിരല്‍വെച്ച് വലത്തോട്ട് സ്‌വൈപ്പ് ചെയാന്‍ സാധിക്കുന്ന സ്‌വൈപ്പ് റ്റു റിപ്ലൈ ഫീച്ചര്‍ ഇതിന് ഒപ്പം ആന്‍ഡ്രോയ്ഡ് പതിപ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ
[masterslider id="10"]

Related posts