വാഹനങ്ങൾ ചീറിപ്പായുന്ന ഹൈവേയിൽ ദൈവത്തിന്റെ രൂപത്തില്‍ കുട്ടിയെ രക്ഷിച്ചത്‌ ബൈക്ക്.

ബെംഗളൂരു : വാഹനങ്ങൾ ചീറിപ്പായുന്ന ഹൈവേയിൽ അപകടത്തിൽപ്പെട്ട ബൈക്ക് അഞ്ചു വയസ്സുകാരിയെയും കൊണ്ട് തനിയെ ഓടിയത് 200 മീറ്റർ. മാതാപിതാക്കൾ താഴെ വീണിട്ടും മറ്റു വാഹനങ്ങളിലൊന്നും ഇടിക്കാതെ കുട്ടി സുരക്ഷിതമായി മീഡിയനിലെ ചെടികൾക്കിടയിൽ വീണതാണ് അപകടം ഒഴിവാക്കിയത്. നിസ്സാര പരുക്കുകളേ ഉള്ളൂ.  മാതാപിതാക്കൾ ഗുരുതരപരുക്കുകളോടെ ചികിൽസയിലാണ്.  ബെംഗളൂരു-തുമക്കൂരു ദേശീയപാതയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്വാസമടക്കി കണ്ടതു ലക്ഷങ്ങൾ.

  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും

റോഡിന്റെ ഇടതുവശത്തുകൂടെ അതിവേഗത്തിൽ മറ്റ് വാഹനങ്ങളെ ഓവർടേക്ക് ചെയ്ത് വരുന്നതിനിടെ ബൈക്ക് മുന്നിൽ പോയ   സ്കൂട്ടറിലിടിക്കുകയായിരുന്നു.ബൈക്കോടിച്ചിരുന്നയുവാവും ഭാര്യയും  റോഡിൽ വീണെങ്കിലും മുന്നിലിരിക്കുകയായിരുന്ന അഞ്ച് വയസുകാരിയുമായി  ബൈക്ക്  സ്വയം മുന്നോട്ടുപോയി.  ബൈക്കിന്റെ വരവ് കണ്ട് പിന്നിൽ വന്ന ലോറി ഡ്രൈവർ പെട്ടെന്ന് നിർത്തിയതും രക്ഷയായി. പിന്നാലെ വന്നിരുന്ന കാറിലെ യാത്രക്കാരാണ് അപകടദൃശ്യങ്ങൾ മൊബൈൽ ഫോണിൽ റിക്കോർഡ് ചെയ്തത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ത്രീ സുരക്ഷയ്ക്ക് പുതിയ കുതിപ്പ്; വാഗ്ദാനം പാലിച്ച് ‘സിങ്കപ്പെൺ’ ടാസ്ക് ഫോഴ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി.ജോസഫ് വിജയ്
[masterslider id="10"]

Related posts