മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം

ബെംഗളൂരു : നഗരത്തിലെ ഷാമണൂർ റോഡിൽ മദ്യപിച്ചെത്തി പോലീസിനെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്ത ഉന്നത കുടുംബാംഗമായ യുവതിക്കെതിരെ കേസ്. മദ്യപിച്ച് അമിതവേഗതയിൽ ഥാർ കാർ ഓടിച്ചുവന്ന യുവതിയെ, വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം തടയുകയായിരുന്നു. ഇതിൽ പ്രകോപിതയായ യുവതി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സബ് ഇൻസ്പെക്ടറെ (പി.എസ്.ഐ) ചവിട്ടുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു.

റോഡിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ പോലീസ് നടത്തിയ പ്രത്യേക പരിശോധനയ്ക്കിടയിലാണ് യുവതി പിടിയിലായത്. മദ്യപിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായി പോലീസ് ബ്രെത്ത് അനലൈസർ നൽകിയപ്പോൾ, ഉപകരണത്തിലേക്ക് വായു ഊതിനൽകുന്നതിന് പകരം ശ്വാസം ഉള്ളിലേക്ക് എടുത്ത് യുവതി പോലീസിനെ പറ്റിക്കാൻ ശ്രമിച്ചു. തുടർന്ന് കൃത്യമായി ഊതാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥരോട് തട്ടിക്കയറിയ യുവതി, റോഡിൽ പരസ്യമായി അസഭ്യവർഷം നടത്തുകയും ആക്രോശിക്കുകയുമായിരുന്നു.

  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

യുവതി പോലീസിനോട് തർക്കിക്കുന്നതിന്റെയും കൈയേറ്റം ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ വഴിയാത്രക്കാരൻ മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പോലീസിനെ ആക്രമിച്ചതിനും യുവതിക്കെതിരെ വിദ്യാനഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

  ഇനി കാത്തിരിപ്പില്ല; ബിഎംടിസിയിൽ വരുന്നു അപ്രതീക്ഷിത മാറ്റങ്ങൾ, വഴിയൊരുങ്ങി ഇ-വിപ്ലവത്തിന്! പുതിയ റൂട്ടുകൾ ഇവ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ
[masterslider id="10"]

Related posts