വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം

ബെംഗളൂരു: കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി ബസുകളിൽ യാത്ര ചെയ്യുന്നതിനായി മുൻകൂട്ടി പണമടച്ച് ബസ് പാസിന് അപേക്ഷിച്ച ആൺകുട്ടികളായ വിദ്യാർഥികൾക്ക് ആശ്വാസവാർത്ത. പാസിനായി അവർ അടച്ച തുക ഒരാഴ്ചയ്ക്കുള്ളിൽ പൂർണ്ണമായും തിരികെ നൽകാൻ അധികൃതർ തീരുമാനിച്ചു.

സർക്കാരിന്റെ ഔദ്യോഗിക പോർട്ടലായ ‘സേവാസിന്ധു’ വഴി സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് തുക തിരികെ ലഭിക്കുന്നതിനുള്ള (റീഫണ്ട്) അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിച്ച് ഏഴ് ദിവസത്തിനകം തന്നെ തുക വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു

വിദ്യാർഥികൾക്കായുള്ള ബസ് പാസ് അപേക്ഷാ നടപടികൾ ആരംഭിച്ചതിന് ശേഷമാണ് ബസുകളിൽ ആൺകുട്ടികൾക്കും സൗജന്യ യാത്രാ സൗകര്യം അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഇതിനകം തന്നെ പണമടച്ച് പാസിന് അപേക്ഷിച്ചുപോയ വിദ്യാർഥികൾക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകാതിരിക്കാനാണ് തുക വേഗത്തിൽ റീഫണ്ട് ചെയ്തു നൽകാൻ ഇപ്പോൾ തീരുമാനമായിരിക്കുന്നത്.

  ബെംഗളൂരു വിമാനത്താവളത്തിലെ റൺവേ ഓഗസ്റ്റ് 19-ന് അടച്ചിടും; വിമാനം നഷ്ടപ്പെടാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ
[masterslider id="10"]

Related posts