പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ

ബെംഗളൂരു: സിലിക്കൺ സിറ്റിയിലെ ഡേറ്റിങ് സംസ്കാരത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ പ്രകടമാകുന്നതായി പ്രമുഖ ഡേറ്റിങ് ആപ്പുകളുടെ പുതിയ സർവേ റിപ്പോർട്ടുകൾ. പ്രണയത്തിലും പങ്കാളിയെ തിരഞ്ഞെടുക്കുന്നതിലും വ്യക്തത, വൈകാരിക പക്വത, ഒരേപോലെയുള്ള മൂല്യങ്ങൾ എന്നിവയ്ക്കാണ് ബെംഗളൂരുവിലെ യുവതികൾ ഇപ്പോൾ മുൻഗണന നൽകുന്നത്. ബന്ധങ്ങളിലെ അവ്യക്തതകൾ ഒഴിവാക്കാൻ തുടക്കത്തിൽ തന്നെ തങ്ങളുടെ ലക്ഷ്യങ്ങൾ തുറന്നുപറയാൻ താല്പര്യപ്പെടുന്നവരാണ് 85 ശതമാനം സ്ത്രീകളുമെന്ന് പ്രമുഖ ഡേറ്റിങ് ആപ്പായ ‘ബംബിൾ’ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.

തുടർച്ചയായി പ്രൊഫൈലുകൾ സ്വൈപ്പ് ചെയ്യുന്നതിനേക്കാൾ, കുറച്ചുപേരുമായി മാത്രം അർത്ഥവത്തായ ബന്ധം സ്ഥാപിക്കാനാണ് 79 ശതമാനം സ്ത്രീകളും ആഗ്രഹിക്കുന്നത്. കൂടാതെ, 84 ശതമാനം പേരും പരസ്പരമുള്ള ജീവിതമൂല്യങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നു. പങ്കാളിയുടെ ദിനചര്യകൾ, സാമ്പത്തിക കാര്യങ്ങളിലെ നിലപാടുകൾ, ആശയവിനിമയ ശൈലി എന്നിവ കൃത്യമായി വിലയിരുത്തിയ ശേഷമേ സ്ത്രീകൾ ഒരു ബന്ധത്തിലേക്ക് കടക്കുന്നുള്ളൂ എന്ന് ‘ഐൽ’ (Aisle) ആപ്പിന്റെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പുരുഷന്മാർ പലപ്പോഴും മനസ്സിന്റെ തോന്നലുകൾക്ക് (Gut feeling) പ്രാധാന്യം നൽകുമ്പോൾ, സ്ത്രീകൾ കൂടുതൽ പ്രായോഗിക വശങ്ങളാണ് ചിന്തിക്കുന്നത്. ജെൻ സി (Gen Z) വിഭാഗത്തിൽപ്പെട്ട 97 ശതമാനം സ്ത്രീകളും ദീർഘകാല ബന്ധങ്ങൾക്ക് മുൻഗണന നൽകുമ്പോൾ പുരുഷന്മാരിൽ ഇത് 80.6 ശതമാനം മാത്രമാണ്.

  ആകാശയാത്രക്കാർക്ക് മുന്നെ ഇനി കണ്കുളിർക്കുന്ന കാഴ്ചയും; ബെംഗളൂരു വിമാനത്താവളം ടെർമിനൽ-2 ഇനി വെറുമൊരു കാത്തിരിപ്പുകേന്ദ്രമല്ല!

ആഡംബര പൂർണ്ണമായ പ്രണയ പ്രകടനങ്ങളേക്കാൾ പരസ്പരമുള്ള കരുതലിനാണ് (Acts of service) 53.7 ശതമാനം സ്ത്രീകളും മാർക്കിടുന്നത്. പങ്കാളി തനിക്കായി ഭക്ഷണം പാകം ചെയ്യുന്നതോ, യാത്രകളിൽ കൂടെ വരുന്നതോ ഒക്കെയാണ് ഇവർ ഇഷ്ടപ്പെടുന്നത്. ആദ്യ കൂടിക്കാഴ്ചകൾക്കായി വലിയ റസ്റ്റോറന്റുകൾ തിരഞ്ഞെടുക്കുന്നതിന് പകരം സാധാരണ കോഫി ഷോപ്പുകളോ സ്ട്രീറ്റ് ഫുഡ് നടക്കുന്ന ഇടങ്ങളോ തിരഞ്ഞെടുക്കാനാണ് ബെംഗളൂരുവിലെ 41 ശതമാനം പേരും താല്പര്യപ്പെടുന്നത്. ഇത് കൂടുതൽ തുറന്ന സംഭാഷണങ്ങൾക്ക് സഹായിക്കുമെന്ന് ഡേറ്റിങ് രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു.

  ബെംഗളൂരുവിൽ തെരുവ് നായയെ വടിവാൾ ഉപയോഗിച്ച് ആക്രമിച്ചു! ഭയാനകമായ സിസിടിവി ദൃശ്യം കാണാം

സമൂഹത്തിലെ കാഴ്ചപ്പാടുകൾ, കുടുംബ മഹിമകൾ, ക്വീർ (Queer) അവകാശങ്ങൾ, റസ്റ്റോറന്റിലെ ജീവനക്കാരോട് പെരുമാറുന്ന രീതി എന്നിവയെല്ലാം സ്ത്രീകൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ സ്ത്രീകൾ തയ്യാറല്ലെന്ന് ടിൻഡറിന്റെ (Tinder) റിപ്പോർട്ടും വ്യക്തമാക്കുന്നു. വ്യാജ പ്രൊഫൈലുകൾ ഒഴിവാക്കാൻ 80 ശതമാനം സ്ത്രീകളും വെരിഫൈഡ് അക്കൗണ്ടുകൾ മാത്രമാണ് ഡേറ്റിങ്ങിനായി തിരഞ്ഞെടുക്കുന്നത്. ഐടി നഗരത്തിലെ പ്രൊഫഷണലുകൾ ദീർഘകാല ബന്ധങ്ങളിൽ നിന്നും വിവാഹത്തിൽ നിന്നും ഒളിച്ചോടുന്നു എന്ന പഴയ ധാരണകളെ തിരുത്തുന്നതാണ് പുതിയ ട്രെൻഡുകൾ. നഗരത്തിലെ 63 ശതമാനം പേരും അടുത്ത 1 മുതൽ 3 വർഷത്തിനുള്ളിൽ വിവാഹത്തിലേക്ക് നയിക്കുന്ന ഗൗരവമേറിയ ബന്ധങ്ങളാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജീവനക്കാരുടെ വസ്ത്രധാരണ രീതിയെ കുറിച്വിചുളള വാദങ്ങൾക്കൊടുവിൽ നിലപാട് തിരുത്തി നഗരത്തിലെ ലെൻസ്കാർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us