ബെംഗളൂരു സബർബൻ റെയിൽ പദ്ധതിക്ക് വേഗതയേറുന്നു; 1,513 കോടിയുടെ കോച്ച് നിർമ്മാണ കരാർ ഒപ്പുവെച്ചു

ബെംഗളൂരു: നഗരത്തിന്റെ യാത്രാക്ലേശത്തിന് പരിഹാരമായി വിഭാവനം ചെയ്ത ബംഗളൂരു സബർബൻ റെയിൽ പദ്ധതി ലക്ഷ്യത്തിലേക്ക് നീങ്ങുന്നു. പദ്ധതിക്കാവശ്യമായ 153 അത്യാധുനിക എയർ കണ്ടീഷൻഡ് മെട്രോ ടൈപ്പ് കോച്ചുകൾ നിർമ്മിക്കുന്നതിനായി കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് എന്റർപ്രൈസ് (കെ-റൈഡ്), ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയുമായി (ഐസിഎഫ്) 1,513.75 കോടി രൂപയുടെ കരാറിൽ ഒപ്പുവെച്ചു. മെയ് ആറിനാണ് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഐസിഎഫിന് നൽകിയത്. പദ്ധതിയുടെ രണ്ടാമത്തെയും നാലാമത്തെയും ഇടനാഴികൾക്ക് (കോറിഡോർ 2, കോറിഡോർ 4) വേണ്ടിയാണ് ഈ ബ്രോഡ്‌ഗേജ് കോച്ചുകൾ നിർമ്മിക്കുന്നത്.

  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ

കരാർ അനുസരിച്ച് അടുത്ത 18 മാസത്തിനുള്ളിൽ കോച്ചുകളുടെ വിതരണം പൂർത്തിയാക്കേണ്ടതുണ്ട്. രണ്ടാം ഇടനാഴിയിലുൾപ്പെട്ട ചിക്കബനാവർ മുതൽ യശ്വന്ത്പൂർ വരെയുള്ള റൂട്ട് നിശ്ചിത സമയത്തിനുള്ളിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നത്. ഉടൻ തന്നെ ഇരു സ്ഥാപനങ്ങളും തമ്മിൽ ഔദ്യോഗിക ധാരണാപത്രത്തിൽ ഒപ്പുവെക്കും. ട്രെയിൻ ബോഗികളുടെ രൂപകൽപ്പന, നിർമ്മാണം, ഗുണനിലവാര പരിശോധന, കമ്മീഷൻ ചെയ്യൽ തുടങ്ങിയ എല്ലാ ഉത്തരവാദിത്തങ്ങളും ഐസിഎഫിനായിരിക്കും.

നിർമ്മാണത്തിന് പുറമെ റെയിൽവേ ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷന്റെ (RDSO) അംഗീകാരങ്ങൾ നേടിയെടുക്കുക, സിഗ്നലിംഗ്, പവർ സപ്ലൈ തുടങ്ങിയ മറ്റ് വിഭാഗങ്ങളുമായുള്ള ഏകോപനം ഉറപ്പാക്കുക എന്നിവയും കരാറിന്റെ ഭാഗമാണ്. സുരക്ഷാ മാനദണ്ഡങ്ങളും വിശ്വാസ്യതയും ഉറപ്പുവരുത്തിക്കൊണ്ടുള്ള ഈ കോച്ചുകളുടെ വരവ് ബംഗളൂരു സബർബൻ റെയിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് വലിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
[masterslider id="10"]

Related posts