ഇന്ന് നിങ്ങൾക്ക് ഇരട്ട ആഘോഷം; വിജയ്‌യുടെ ടിവികെ വിജയത്തിലൂടെ തൃഷ കൃഷ്ണന് ലഭിച്ചത്’ ഏറ്റവും മികച്ച ജന്മദിന സമ്മാനം ലക്ഷ്മി മഞ്ചു

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയിന്റെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി.വി.കെ) ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ, നടി ലക്ഷ്മി മంచు പങ്കുവെച്ച ആശംസ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു. നടി തൃഷ കൃഷ്ണന്റെ 43-ാം പിറന്നാൾ ദിനത്തിലായിരുന്നു ലക്ഷ്മി മഞ്ചിന്റെ ഈ വിചിത്രമായ പോസ്റ്റ്.

വിജയിന്റെ രാഷ്ട്രീയ വിജയത്തെ തൃഷയ്ക്കുള്ള ‘പിറന്നാൾ സമ്മാനം’ എന്ന് വിശേഷിപ്പിച്ചതാണ് ആരാധകർക്കിടയിൽ ചർച്ചയായത്. “ഏറ്റവും സുന്ദരിയായ തൃഷയ്ക്ക് ജന്മദിനാശംസകൾ. ആഘോഷിക്കാൻ ഇതിലും നല്ലൊരു ദിവസം വേറെയില്ല. ഈ വലിയ വിജയത്തിലൂടെ പ്രപഞ്ചം നിനക്ക് ഏറ്റവും മികച്ച പിറന്നാൾ സമ്മാനം നൽകിയിരിക്കുകയാണെന്ന് ഞാൻ കരുതുന്നു. നിനക്കിന്ന് ഇരട്ടി ആഘോഷത്തിന്റെ ദിനമാണ്. പ്രിയപ്പെട്ടവളേ, നിനക്ക് മാന്ത്രികമായ ഒരു ദിനം ആശംസിക്കുന്നു,” എന്നായിരുന്നു ലക്ഷ്മി മంచు കുറിച്ചത്.

  കത്തുന്ന ചൂടിൽ തളരാതിരിക്കാൻ; വഴിയോര വ്യാപാരികൾക്ക് താങ്ങായി യുവാവ്

ലക്ഷ്മി മഞ്ചിന്റെ പോസ്റ്റ് നിമിഷങ്ങൾക്കകം വൈറലായി. നിരവധി ആരാധകർ ഇതിനോട് അനുകൂലമായി പ്രതികരിച്ചപ്പോൾ, മറ്റൊരു വിഭാഗം വിമർശനവുമായി രംഗത്തെത്തി. വിജയിന്റെ വ്യക്തിജീവിതവും സംഗീതയുമായുള്ള വേർപിരിയൽ വാർത്തകളും പശ്ചാത്തലമാക്കി ഇത്തരമൊരു പരാമർശം നടത്തിയത് അനാവശ്യമാണെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. സിനിമയ്ക്കപ്പുറം ഇരുവരും തമ്മിലുള്ള സൗഹൃദത്തെ രാഷ്ട്രീയ വിജയവുമായി ബന്ധിപ്പിക്കുന്നത് ശരിയല്ലെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

  ഇലക്ട്രോണിക് സിറ്റിയിലെ നിലാദ്രി റോഡിലൂടെയുള്ള യാത്ര നരകതുല്യം: ഉദ്യോഗസ്ഥരുടെയും പിജി നിവാസികളുടെ കഷ്ടപ്പാട് നോക്കൂ; വീഡിയോ

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന തിങ്കളാഴ്ച തന്നെയായിരുന്നു തൃഷയുടെ ജന്മദിനം എന്ന യാദൃശ്ചികതയാണ് ഈ ചർച്ചകൾക്ക് ആധാരമായത്. രാഷ്ട്രീയ വൃത്തങ്ങളിലും സിനിമാ ലോകത്തും ഒരുപോലെ ചർച്ചയാവുകയാണ് ഈ ‘ഇരട്ട ആഘോഷ’ വാർത്ത.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മോഷ്ടാക്കൾ ജാഗ്രതൈ!വീടുകൾക്കും സ്ഥാപനങ്ങൾക്കും ഇനി കരുത്തുറ്റ കാവൽ; അത്യാധുനിക 'സിഐഎംഎസ്' സുരക്ഷാ സംവിധാനം സജ്ജം
[masterslider id="10"]

Related posts

Click Here to Follow Us