തിരുവനന്തപുരം: ബീഫ് വിവാദത്തെ തുടർന്നുണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ഷിയാസ് കരീം.
ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ, തന്റെ നിലപാടിന് ഒരു മാറ്റമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഷിയാസ്. ബീഫിന്റെ പേരിൽ പ്രശ്‌നങ്ങളുണ്ടാക്കിയതും വേർതിരിവുണ്ടാക്കിയതും ബിജെപിക്കാരാണെന്ന് ഷിയാസ് വീഡിയോയിൽ പറയുന്നു.
ഒരു പരിപാടിയ്ക്കിടെ ഭക്ഷണം വിളമ്പുന്നതിനിടയിൽ അനുമോൾ ബീഫ് വേണ്ടെന്ന് പറഞ്ഞപ്പോൾ ഡയറ്റിലാണോ അതോ ബിജെപിയിൽ ചേർന്നോ എന്ന് ഷിയാസ് ചോദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ഇതോടെയാണ് ഷിയാസിനെതിരെ വിമർശനം ഉയർന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]