കോവിഡ് കാലത്ത് നിലച്ച ‘ബത്തേരി സ്പെഷ്യൽ’ തിരിച്ചെത്തുന്നു; ഇനി ഞായറാഴ്ചകളിൽ നാട്ടിലേക്ക് മടങ്ങാം; നിരക്ക് അറിയാൻ വായിക്കാം

ബെംഗളുരു കേരള ആര്‍ടിസിയുടെ ബെംഗളൂരു-ബത്തേരി വാരാന്ത്യ സ്‌പെഷല്‍ സുപ്പര്‍ഫാസ്റ്റ് സര്‍വീസ് 16ന് പുനരാരംഭിക്കും. ബത്തേരിയില്‍ നിന്നുള്ള സര്‍വീസ് നാളെ പുറപ്പെടും.

കോവിഡ് കാലത്തു നിര്‍ത്തിയ സര്‍വീസാണു പുനരാരംഭിക്കുന്നത്. തിങ്കളാഴ്ചകളില്‍ രാവിലെ 9.02ന് ബെംഗളൂരു സാറ്റലൈറ്റ് ടെര്‍മിനലില്‍ നിന്ന് പുറപ്പെടുന്ന ബസ് മൈസൂരു (12.07), ഗുണ്ടല്‍പേട്ട്, മുത്തങ്ങ വഴി വൈകിട്ട് 3.22ന് ബത്തേരിയിലെത്തും.

  രാജ്യത്തെ ആദ്യ ദയവധം; ഹരീഷ് റാണ വിടവാങ്ങി

ബത്തേരിയില്‍ നിന്ന് ഞായറാഴ്ചകളില്‍ രാത്രി 9.30ന് പുറപ്പെട്ട് കേണിച്ചിറ (9.50), നടവയല്‍ (10), പനമരം (10.10), മാനന്തവാടി (10.40), മൈസൂരു (2.40) വഴി രാവിലെ 5.20നു ബെംഗളൂരുവിലെത്തും.

472 രൂ പയാണ് ടിക്കറ്റ് നിരക്ക്. എന്‍ ഡ് ടു എന്‍ഡ് ടിക്കറ്റ് നിരക്കാണെങ്കിലും കേണിച്ചിറ, നടവയല്‍, പനമരം എന്നിവിടങ്ങ ളില്‍നിന്ന് റിസര്‍വേഷന്‍ ഏര്‍ പ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റ് ബു ക്കിങ്ങിന്: onlineksrtcswift.com.

  ബെംഗളൂരുവിൽ ഓട്ടോ എൽപിജി പ്രതിസന്ധി: ദുരിതത്തിലായി ഓട്ടോ ഡ്രൈവർമാർ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അടച്ചിട്ട വീടിനുള്ളിൽ യുവതിയുടെ നഗ്നമായ മൃതദേഹം അഴുകിയ നിലയിൽ; കൊലപാതകമെന്ന് സംശയം
[masterslider id="10"]

Related posts

Click Here to Follow Us