സ്ത്രീയുടെ മാറിടത്തിൽ പിടിക്കുന്നത് ബലാത്സംഗ ശ്രമം തന്നെ: അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

ഡല്‍ഹി: സ്ത്രീകളുടെ മാറിടങ്ങളില്‍ പിടിക്കുന്നതും പൈജാമയുടെ ചരട് വലിക്കുന്നതും ലൈംഗികാതിക്രമമാണെന്ന് സുപ്രീംകോടതി.

ഇത്തരം പ്രവൃത്തി ബലാത്സംഗ ശ്രമമായി കണക്കാക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അലഹാബാദ് ഹൈക്കോടതിയുടെ മുന്‍ വിവാദ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, എന്‍ വി അഞ്ജാരിയ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ്.

  സ്വന്തം ഭക്ഷണച്ചെലവിനേക്കാൾ കൂടുതൽ തുക നായയ്ക്ക്! ബെംഗളൂരുവിലെ ഈ ദമ്പതികളുടെ ജീവിതശൈലി കേട്ടാൽ ഞെട്ടും

ക്രിമിനല്‍ നിയമശാസ്ത്രത്തിന്റെ തത്വങ്ങളുടെ തെറ്റായ പ്രയോഗം കാരണം ചോദ്യം ചെയ്യപ്പെട്ട ഉത്തരവ് റദ്ദാക്കാന്‍ അര്‍ഹമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി അസാധുവാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന് ഇനിയും 10 വർഷം വേണം"; ഹൈദരാബാദ് സ്വദേശിയുടെ ഒരു ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് കൊളുത്തിവിട്ട വൻ സോഷ്യൽ മീഡിയ യുദ്ധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts