ഡൽഹി: തെലങ്കാനയിലെ ഗുഡെബെല്ലൂർ മുതൽ മഹബൂബ് നഗർ വരെയുള്ള ദേശീയപാത 167 (NH-167) നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.
3,175 കോടി രൂപയുടെ നിക്ഷേപത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി തെലങ്കാനയിലെ മഹബൂബ് നഗറിനും കർണാടകയിലെ റായ്ച്ചൂരിനും ഇടയിലുള്ള യാത്രാസൗകര്യം സുഗമമാക്കും.
ഏകദേശം 80.01 കിലോമീറ്റർ ദൈർഘ്യത്തിലാണ് പാത വികസിപ്പിക്കുന്നത്. 3,175.08 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്.
നിലവിൽ ഈ പാതയിലുള്ള ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്രാസമയം പകുതിയോളം ലാഭിക്കാനും ഈ വികസനം സഹായിക്കും. 3 മണിക്കൂർ യാത്ര 1.5 മണിക്കൂറായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]