മുട്ടത്തോട് വെറുതെ കളയേണ്ട;വലിയ വില കൊടുക്കേണ്ടി വരും;കോഴിമുട്ടയുടെ തോടിൽ അടിമുടി പോഷകഗുണങ്ങളാണെന്നു ബെംഗളൂരു കാർഷിക സർവകലാശാലയുടെ പഠനം.

ബെംഗളൂരു : കോഴിമുട്ടയുടെ തോട് വെറുതെകളയാൻ ഇനി ഒന്ന് ആലോചിക്കണം. കോഴിമുട്ടയുടെ തോടിൽ അടിമുടി പോഷകഗുണങ്ങളാണെന്നു ബെംഗളൂരു കാർഷിക സർവകലാശാലയുടെ പഠനം.

മുട്ടത്തോട് സംസ്കരിച്ചു പൊടിച്ച് ഗോതമ്പുപൊടി, റാഗിപ്പൊടി എന്നിവയ്ക്കൊപ്പം ചേർത്തു കഴിക്കാൻ ഉത്തമമാണെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.

ഒരു തോടിൽനിന്ന് 700 മുതൽ 800 മില്ലിഗ്രാം വരെ കാൽസ്യം ലഭിക്കും. മുട്ട ഉൽപാദനത്തിൽ ലോകത്തു മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ 90% മുട്ടത്തോടും പാഴാക്കി കളയുകയാണ്.

  പാചകവാതക ക്ഷാമം: റേഷൻ കടകൾ വഴിയും പെട്രോൾ പമ്പുകൾ വഴിയും മണ്ണെണ്ണ വിതരണത്തിന് അനുമതി

ഒരു മുട്ടത്തോടിന് 50 പൈസ കണക്കാക്കിയാൽ പ്രതിവർഷം 1375 കോടി രൂപയുടെ തോടാണ് പാഴാക്കുന്നത്. സർവകലാശാലയുടെ ധാന്യഗവേഷണ വിഭാഗത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് എച്ച്.ബി. ശിവലീലയുടെ നേതൃത്വത്തിലായിരുന്ന‌ു ഗവേഷണം. ഗവേഷണ റിപ്പോർട്ട് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ചിന് സമർപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പിജി കെട്ടിടത്തിൽ തീപിടിപടർന്നു; രക്ഷപ്പെടാൻ കെട്ടിടത്തിൽ നിന്ന് ചാടി യുവതികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരം കറങ്ങാൻ ബെം​ഗളൂരുവിലെ ഡബിൾ ഡെക്കർ; ഇത് 'ഫ്രൈയിങ് പാൻ' യാത്ര! ചുട്ടുപൊള്ളുന്ന വെയിലിലും 'അംബാരി' ഏറാൻ ക്യൂ;
[masterslider id="10"]

Related posts

Click Here to Follow Us