ഗൗരിലങ്കേഷ് വധക്കേസിൽ പിടിയിലായ നവീൻകുമാർ ജാമ്യഹർജി സമർപ്പിച്ചു;കേസ് 26 ന് വീണ്ടും പരിഗണിക്കും.

ബെംഗളൂരു : ഗൗരി ലങ്കേഷ് വധക്കേസിൽ ആദ്യം പിടിയിലായ കെ.ടി.നവീൻകുമാർ സിറ്റി സിവിൽ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. ഗൗരി വധക്കേസിൽ എസ്ഐടി അന്വേഷണം സംശയാസ്പദമാണെന്നും നവീനെ ഭീഷണിപ്പെടുത്തിയാണ് വധക്കേസിൽ ഉൾപ്പെടുത്തിയതെന്നും അഭിഭാഷകൻ വാദിച്ചു.

ഫെബ്രുവരി 18ന് ഉപ്പാർപേട്ട് പൊലീസാണ് നവീൻ കുമാറിനെ വെടിയുണ്ടകളുമായി അറസ്റ്റ് ചെയ്തത്. പതിനാല് ദിവസത്തെ പൊലീസ് കസ്റ്റഡിക്കു ശേഷമാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്യൽ ആരംഭിച്ചത്. കേസുമായി ബന്ധപ്പെട്ട സാക്ഷിമൊഴികളിൽ വൈരുധ്യമുണ്ടെന്നും അഭിഭാഷകൻ വാദിച്ചു. കേസ് 26നു വീണ്ടും പരിഗണിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ കനത്ത മഴ തുടരുന്നു; ചിക്കമഗളൂരുവിൽ ഇടിമിന്നലും ശക്തമായ കാറ്റും, ജനജീവിതം ദുസ്സഹം
  ന​ഗരത്തിൽ ഉൾപ്പടെ ​ഗ്യാസ് സിലിണ്ടർ ബുക്കിംഗിൽ വൻ കുറവ്; എൽപിജി ആവശ്യകത പെട്ടെന്ന് കുറഞ്ഞു? കാരണം ഇറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us