ആലപ്പുഴ: ഷാഫി പറമ്പിലിന്‍റെയും രാഹുൽ മാങ്കൂട്ടത്തിലിന്‍റെയും കാലത്ത് യൂത്ത് കോൺഗ്രസിൽ അനഭിലഷണീയ പ്രവണതകൾ കടന്നുകൂടിയെന്ന് യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ ക്യാമ്പ് എക്‌സിക്യുട്ടീവിൽ വിമർശനം.
2020ലാണ് ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസിന്‍റെ സംസ്ഥാന അധ്യക്ഷനാകുന്നത്. ഷാഫി പദവിയിൽനിന്നും ഇറങ്ങിയതിന് ശേഷം 2023 നവംബറിൽ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി. ബലാത്സംഗ ആരോപണം ഉയർന്നതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ അധ്യക്ഷ സ്ഥാനത്ത്നിന്ന് രാജിവെക്കുകയായിരുന്നു.
സംഘടനാകാര്യങ്ങൾക്ക് കച്ചവടസ്വഭാവത്തിലുള്ള വാക്കുകൾ ഉപയോഗിച്ചെന്നും സംഘടനാ മീറ്റുകളെ തെറ്റായി അഭിസംബോധന ചെയ്യുന്നതിൽ ജാഗ്രത വേണമെന്നും പ്രമേയത്തിൽ പറയുന്നു.
ജനങ്ങൾ തങ്ങൾക്ക് വേണ്ട എന്ന് ഒന്നിലധികം തവണ വിധിച്ച സ്ഥാനാർത്ഥികളെ അവർക്ക് മേൽ വീണ്ടും കെട്ടിവെയ്ക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ആ പരീക്ഷണങ്ങൾക്കായി ഒഴിച്ചിട്ടവയല്ല ആലപ്പുഴയിലെ നിയമസഭ മണ്ഡലങ്ങളെന്നും നേതൃത്വം തീരുമാനിക്കേണ്ടതുണ്ടെന്നും പ്രമേയത്തിൽ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]