പ്രതിഫലം പോലും വാങ്ങാതെ മോഹന്‍ലാല്‍ കെഎസ്ആർടിസിയുടെ ഗുഡ്‌വില്‍ അംബാസിഡറാകും;

തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ കെഎസ്ആർടിസിയുടെ ​ഗുഡ്‍വിൽ അംബാസിഡറാകും.

മോഹൻലാലുമായി സംസാരിച്ചെന്നും അദ്ദേഹം സമ്മതിച്ചെന്നും ​ഗതാ​ഗതമന്ത്രി കെ ബി ​ഗണേഷ്ണകുമാർ പറഞ്ഞു. സൗജന്യമായാകും മോഹ​ൻലാൽ പരസ്യങ്ങളിലുൾപ്പെടെ കെഎസ്ആർടിസിയുമായി സഹകരിക്കുക.

മികച്ച സംവിധായകരെവെച്ച് പരസ്യങ്ങൾ ചിത്രീകരിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൂടുതൽ ആളുകളെ കെഎസ്ആർടിസിയിലേക്ക് ആകർഷകമാക്കുന്ന പദ്ധതികൾ നടപ്പാക്കും.

  അടുത്ത നാലു ദിവസം മഴ കടുക്കുന്നു; 14 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിന് സാധ്യത

ബഡ്ജറ്റ് ടൂറിസവും ഡ്രൈവിങ് സ്കൂളും വിജയകരമായി തുടരുകയാണ്. ഫെബ്രുവരിയിൽ ബിസിനസ് ക്ലാസ് ബസുകൾ നിരത്തിലറങ്ങും. എല്ലാ ബസ് സ്റ്റേഷനുകളുടെയും നിർമാണപ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശരണ്യയെ കാണാതായ സംഭവം: നിഗൂഢതയുടെ കൊടുമുടിയിൽ തടിയൻഡമോൾ ട്രക്കിങ്ങിന് താൽക്കാലിക തിരശ്ശീല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us