നഗരത്തിൽ കനത്ത മൂടൽമഞ്ഞ്; രണ്ട് രാജ്യാന്തരസർവീസ്‌ ഉൾപ്പെടെ 48 വിമാനം വൈകി

ബെംഗളൂരു : കനത്ത മൂടൽമഞ്ഞ് കാഴ്ചമറച്ചതിനെത്തുടർന്ന് തിങ്കളാഴ്ച രാവിലെ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ 48 വിമാനസർവീസ്‌ വൈകി.

രണ്ട് രാജ്യാന്തരസർവീസ്‌ ഉൾപ്പെടെയാണ് വൈകിയത്. പുലർച്ചെ 4.14-നും 10.30-നും ഇടയിലുള്ള വിമാനങ്ങളെയാണ് മൂടൽമഞ്ഞ് ബാധിച്ചത്.

12.5 ഡിഗ്രി സെൽഷ്യസായിരുന്നു വിമാനത്താവളപരിസരത്തെ തിങ്കളാഴ്ചത്തെ കുറഞ്ഞതാപനില.

  ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ‘നാലവർ സംഘം’ ജൂൺ 4 മുതൽ മുന്നിലേക്ക്; ബെന്നാർഘട്ടയിലേക്ക് വിട്ടോളു

ഡൽഹിയിലേക്കുള്ള നാല് വിമാനസർവീസ്‌ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഡൽഹി വിമാനത്താവളത്തിലെ മൂടൽമഞ്ഞിനെത്തുടർന്നാണിത്.

ഡൽഹിയിൽനിന്ന് ബെളഗാവിയിലേക്ക് തിങ്കളാഴ്ച രാവിലെ വരേണ്ട ഇൻഡിഗോ വിമാനം നാലുമണിക്കൂർ വൈകിയാണെത്തിയത്.

രാവിലെ 8.15-ന് എത്തേണ്ട വിമാനം ഉച്ചയ്ക്ക് 12.15-നാണെത്തിയത്. കർണാടക മന്ത്രി എച്ച്.കെ. പാട്ടീൽ ഉൾപ്പെടെയുള്ളവർ ഇതിലുണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരിക്കാൻ പാളത്തിൽ കിടന്ന് മലയാളി യുവാവ്; പോലീസിനെ വെട്ടിച്ച് ഓടിയത് രണ്ട് കിലോമീറ്റർ; ഒടുവിൽ ബെം​ഗളൂരു പോലീസ് രക്ഷിച്ചത് ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts