കോവിഡ് ബാധിതരുടെ കൂട്ടമരണം അധികൃതരുടെ വീഴ്ച മൂലം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക്‌ റിപ്പോർട്ട് സമർപ്പിച്ച് കമ്മിഷൻ

ബെംഗളൂരു : 2021-ൽ കോവിഡിന്റെ രണ്ടാം തരംഗത്തിൽ ചാമരാജനഗർ ജില്ലാ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമംമൂലമുണ്ടായ മരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ രൂപവത്കരിച്ച റിട്ട. ജസ്റ്റിസ് ജോൺ മൈക്കൽ കുഞ്ഞ കമ്മിഷൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക്‌ റിപ്പോർട്ട് സമർപ്പിച്ചു.

ഓക്സിജൻ കിട്ടാതെ 2021 മേയ് രണ്ടിന് രാത്രിക്കും മേയ് മൂന്നിന് പുലർച്ചെയ്ക്കും ഇടയിൽ 32 പേരാണ് മരിച്ചത്. ആ സമയത്ത് സംസ്ഥാനത്ത് ബി.എസ്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരായിരുന്നു അധികാരത്തിലിരുന്നത്. ഡോ. കെ. സുധാകർ ആരോഗ്യമന്ത്രിയായിരിക്കെയാണ് സംഭവം.

  നിങ്ങളുടെ അരുമകളുടെ അമിതവണ്ണം: ഭക്ഷണം കുറച്ചതുകൊണ്ട് മാത്രം പരിഹാരമാകില്ല; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

ഭരണപരമായ പരാജയമാണ് മരണങ്ങൾക്ക് കാരണമെന്ന് കുടുംബങ്ങൾ ആരോപിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിന്റെയും ആശുപത്രി പ്രവർത്തനങ്ങളുടെയും മേൽനോട്ടം വഹിച്ചവർ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് അന്ന് ഒട്ടേറെ ആക്ടിവിസ്റ്റുകളും രംഗത്തെത്തിയിരുന്നു.

സംഭവം വൻവിവാദമായതിനെത്തുടർന്ന് 2020 മാർച്ച് മുതൽ 2022 ഡിസംബർവരെ കോവിഡ് സമയത്ത് മരുന്നുകളുടെയും ഉപകരണങ്ങളുടെയും സംഭരണത്തിലും വിതരണത്തിലും ആരോഗ്യം, മെഡിക്കൽ വിദ്യാഭ്യാസം, മറ്റ് സർക്കാർ വകുപ്പുകൾ എന്നിവയ്ക്ക് സംഭവിച്ച വീഴ്ചകൾ പരിശോധിക്കാനാണ് 2023 ഓഗസ്റ്റ് 25-ന് കുഞ്ഞ കമ്മിഷൻ രൂപവത്കരിച്ചത്.

  മുൻ എംഎൽഎയുടെ മകൻ കാറിനുള്ളിൽ വെന്തുമരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

എന്നാൽ, മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിലെ ഉള്ളടക്കം പരസ്യമാക്കിയിട്ടില്ല. മുഖ്യമന്ത്രിയുടെ ബെംഗളൂരുവിലെ കാവേരി വസതിയിൽ, അദ്ദേഹത്തിന്റെ നിയമ ഉപദേഷ്ടാവ് എ.എസ്. പൊന്നണ്ണയുടെയും രാഷ്ട്രീയ സെക്രട്ടറി നാസിർ അഹമ്മദിന്റെയും സാന്നിധ്യത്തിലാണ് റിട്ട. ജസ്റ്റിസ് ജോൺ മൈക്കൽ കുഞ്ഞ റിപ്പോർട്ട് കൈമാറിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊറച്ച് ചോറു തരോ ചേച്ചി; കട്ടിലിനടിയിൽ അപ്രതീക്ഷിത അതിഥി; വീട്ടിൽ കയറിയ പുളളിപ്പുലിയെ പുറത്തിറക്കിയത് നീണ്ട പരിശ്രമത്തിനൊടുവിൽ; വീഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us