നമ്പറിലും ടിക്കറ്റ് ചാര്‍ജിലും മാറ്റം; എറണാകുളം ഇന്റര്‍സിറ്റി നാളെ മുതല്‍ എക്‌സ്പ്രസ്; വിശദാംശങ്ങൾ

ബെംഗളൂരു: ബെംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് നാളെ മുതല്‍ എക്‌സ്പ്രസ് സര്‍വ്വീസായി മാറും. നമ്പറിലും ടിക്കറ്റ് ചാര്‍ജിലും മാറ്റമുണ്ട്.

ബെംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ നമ്പര്‍ 16377, എറണാകുളം – ബെംഗളൂരു ഇന്റര്‍സിറ്റിയുടെത് 16378 എന്നിങ്ങനെയാകും.

സെക്കന്‍ഡ് സിറ്റിങ്ങില്‍ 205 രൂപയും എസി ചെയര്‍കാറില്‍ 740 രൂപയുമാണ് പുതിയ ടിക്കറ്റ് ചാര്‍ജ്. നിലവില്‍ ഇത് 220 രൂപയും 790 രൂപയുമാണ്.

  വാങ്ങിയിട്ട പ്ലോട്ട് തിരിഞ്ഞുനോക്കാത്തവരാണോ നിങ്ങൾ? ബെംഗളൂരുവിൽ ഉടമകളെ കാത്തിരിക്കുന്നത് വൻ പണി!"

ട്രെയിനിന്റെ ശരാശരി വേഗം മണിക്കൂറില്‍ 55 കിലോമീറ്റര്‍ താഴെയായതിനാലാണ് സൂപ്പര്‍ഫാസ്റ്റില്‍ നിന്ന് എക്‌സ്പ്രസ് വിഭാഗത്തിലേക്ക് മാറ്റുന്നതിന് റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കിയത്.

കെഎസ്ആര്‍ ബെംഗളൂരു സ്‌റ്റേഷന്‍ യാര്‍ഡ് നവീകരണത്തിന്റെ ഭാഗമായി നിലവില്‍ ബയ്യപ്പനഹളളി എസ്എംവിടി ടെര്‍മിനലില്‍ നിന്നാണ് ഇന്റര്‍സിറ്റി പുറപ്പെടുന്നതും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts