ക്രിസ്മസ്, പുതുവര്‍ഷ യാത്ര; ആര്‍ടിസികളിലെ ടിക്കറ്റ് ബുക്കിങ് ഇന്ന് മുതല്‍; വിശദാംശങ്ങൾ

ബെംഗളൂരു: ക്രിസ്മസ്, പുതുവര്‍ഷ അവധിക്ക് മുന്നോടിയായി കേരള ആര്‍ടിസി ബസുകളിലെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും.

ഡിസംബര്‍ 20 മുതലുളള ബുക്കിങ്ങാണ് തുടങ്ങിയത്. 30 ദിവസം മുന്‍പാണ് ഇരു ആര്‍ടിസികളിലും ടിക്കറ്റ ബുക്കിങ് സൗകര്യമുളളത്. പതിവ് സര്‍വ്വീസുകളിലെ ടിക്കറ്റുകള്‍ തീരുന്നതിനനുസരിച്ച് സപെഷ്യല്‍ ബസ് ബുക്കിങ് തുടങ്ങും.

സ്വകാര്യ ബസുകളില്‍ 3 മാസം മുന്‍പേ ടിക്കറ്റ് ബുക്കിങ് തുടങ്ങിയിരുന്നു. കേരളത്തിലേക്ക് ഉളള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകള്‍ നേരത്തെ തന്നെ വിറ്റുതീര്‍ന്നു.

  വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: കമ്മീഷനിംഗ് പൂർത്തിയായി; വിമാന ടിക്കറ്റിനേക്കാൾ വിലക്കുറവ്, കൂടെ ഭക്ഷണവും; വന്ദേ ഭാരത് സ്ലീപ്പർ നിരക്കുകൾ അറിയാം

ക്രിസ്മസ്, ശബരിമല തിരക്കിനെ തുടര്‍ന്ന് അനുവദിച്ച സ്‌പെഷ്യല്‍ ട്രെയിനുകളില്‍ കൂടുതല്‍ തിരക്കുളള ഡിസംബര്‍ 2, 23 തിയതികളിലെ ടിക്കറ്റുകള്‍ വെയ്റ്റ് ലിസ്റ്റിലാണ്.

ബയ്യപ്പനഹളളി എസ്എംവിടിയില്‍ നിന്ന് തിരുവനന്തപുരം നോര്‍ത്തിലേക്ക് ഡിസംബര്‍ 29 വരെ 4 പ്രതിവാര സ്‌പെഷ്യല്‍ ട്രെയിനുകളും ബെംഗളൂരു വഴി ഹുബ്ബളളി – കൊല്ലം പ്രതിവാര സ്‌പെഷ്യല്‍ ട്രെയിനും അനുവദിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം
[masterslider id="10"]

Related posts