റംസാൻ അവധിയോടനുബന്ധിച്ച് കർണാടക ആർ.ടി.സി.യുടെ 16 സ്പെഷ്യലുകള്‍..

ബെംഗളൂരു: റംസാൻ അവധിയോടനുബന്ധിച്ച് കർണാടക ആർ.ടി.സി. രണ്ടുദിവസങ്ങളിലായി ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് 16 പ്രത്യേക സർവീസുകൾ നടത്തും. ഇതു കൂടാതെ മൈസൂരുവിൽനിന്ന് അഞ്ചു സർവീസുകളും നടത്തുന്നുണ്ട്. 14, 15 തീയതികളിലാണ് പ്രത്യേക സർവീസുകൾ നടത്തുന്നത്. അവധിക്കുശേഷം 17-ന് കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്കും മൈസൂരുവിലേക്കുമായി 16 പ്രത്യേക സർവീസുകളും നടത്തുന്നുണ്ട്. പ്രത്യേക ബസുകളിലെ റിസർവേഷൻ പുരോഗമിക്കുകയാണ്.

ഇത്തവണ അവധിയോടനുബന്ധിച്ച് കേരളത്തിലേക്ക് മുൻവർഷങ്ങളിലേതുപോലുള്ള തിരക്ക് അനുഭവപ്പെടുന്നില്ല. മലബാർ ഭാഗങ്ങളിലേക്കാണ് തിരക്ക് കുറവുള്ളത്. അതിനാൽ കണ്ണൂർ, പയ്യന്നൂർ ഭാഗങ്ങളിലേക്ക് കർണാടക ആർ.ടി.സി. ഇതുവരെ പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിട്ടില്ല. വരും ദിവസങ്ങളിൽ മലബാർ ഭാഗങ്ങളിലേക്കുള്ള ബസുകളിലെ ടിക്കറ്റ് തീരുന്നതനുസിരച്ച് മാത്രമേ ഇവിടേയ്ക്ക് പ്രത്യേക സർവീസുകൾ പ്രഖ്യാപിക്കൂവെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു.

  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി

പ്രത്യേക സർവീസുകൾ

14-ന് രാത്രി 9.18, 9.20: ബെംഗളൂരു-എറണാകുളം (വോൾവൊ), രാത്രി 9.14, 9.28: ബെംഗളൂരു-തൃശ്ശൂർ (വോൾവൊ), 7.58: ബെംഗളൂരു-കോട്ടയം (വോൾവൊ), 9.38, 9.48: ബെംഗളൂരു-പാലക്കാട് (വോൾവൊ), 10.10: ബെംഗളൂരു-കോഴിക്കോട് (വോൾവൊ), 9.10: ബെംഗളൂരു-മൂന്നാർ, 8.40: ബെംഗളൂരു-കുമളി. 15-ന് രാത്രി 9.30: ബെംഗളൂരു-എറണാകുളം (വോൾവൊ), 9.15: ബെംഗളൂരു-തൃശ്ശൂർ (വോൾവൊ), 7.38: ബെംഗളൂരു-കോട്ടയം (വോൾവൊ), 9.50: ബെംഗളൂരു-പാലക്കാട് (വോൾവൊ), 9.02: ബെംഗളൂരു-മൂന്നാർ (വോൾവൊ), 8.33: ബെംഗളൂരു-കുമളി (വോൾവൊ).

  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത

മടക്കയാത്രാ സർവീസുകൾ

17-ന് രാത്രി 8.38, 8.44, 8.50: എറണാകുളം-ബെംഗളൂരു (വോൾവൊ), 9.12, 9.14, 9.17, 9.28: തൃശ്ശൂർ-ബെംഗളൂരു (വോൾവൊ), 6.20, 6.24: കോട്ടയം-ബെംഗളൂരു (വോൾവൊ), 9.47, 9.50, 9.58: പാലക്കാട്-ബെംഗളൂരു (വോൾവൊ), 10.10: കോഴിക്കോട്-ബെംഗളൂരു (വോൾവൊ), 5.03: മൂന്നാർ-ബെംഗളൂരു (വോൾവൊ), 7.03: കുമളി-ബെംഗളൂരു (വോൾവൊ), 9.16: എറണാകുളം- മൈസൂരു (വോൾവൊ).

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്
[masterslider id="10"]

Related posts