കോൺഗ്രസിനും ഇന്ത്യമുന്നണിക്കും പുതിയതന്ത്രങ്ങൾ അനിവാര്യം; ഡി.കെ. ശിവകുമാർ; എൻഡിഎയെ അഭിനന്ദിച്ച് ദേവഗൗഡ

ബെംഗളൂരു : കോൺഗ്രസിനും ഇന്ത്യസഖ്യത്തിനും ഭാവിയിലേക്ക് പുതിയതന്ത്രങ്ങൾ ആവിഷ്‌കരിക്കേണ്ടത് അനിവാര്യമാണെന്ന് കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാർ.

ബിഹാർ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ പരാജയത്തെപ്പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പുഫലം കോൺഗ്രസിനും ഇന്ത്യമുന്നണിക്കും പാഠമാണെന്നും പറഞ്ഞു.

അതേസമയം, ബിഹാറിലും വോട്ടുകവർച്ച നടന്നതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു.

  വനിതാ എസ്.ഐയെ മകൾ മർദിച്ച സംഭവം: മാപ്പപേക്ഷിച്ച് ബി.ജെ.പി എം.എൽ.എ; നിയമനടപടി നേരിടുമെന്ന് പ്രഖ്യാപനം

എൻഡിഎയെ അഭിനന്ദിച്ച് ജെഡിഎസ് ദേശീയ അധ്യക്ഷനായ എച്ച്.ഡി. ദേവഗൗഡ. പ്രധാനമന്ത്രി നരേന്ദ്രമോദിയും ജെഡിയു നേതാവ് നിതീഷ് കുമാറുമാണ് അഭിനന്ദനങ്ങൾ അർഹിക്കുന്നത്. അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts