ക്രിസ്മസ്, പുതുവത്സരയാത്രയ്ക്കായുള്ള ട്രെയിനുകളുടെ ടിക്കറ്റ് തീർന്നു; നിലവിലെ സ്റ്റാറ്റസുകൾ അറിയാൻ വായിക്കാം

ബെംഗളൂരു : ക്രിസ്മസ്-പുതുവത്സര അവധിക്ക് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള തീവണ്ടികളിൽ ഞൊടിയിടയിൽ ടിക്കറ്റ് തീർന്നു. റിസർവേഷൻ ആരംഭിച്ച ദിവസം അരമണിക്കൂറിനുള്ളിലാണ് ഒട്ടുമിക്ക തീവണ്ടികളിലും ടിക്കറ്റ് തീർന്നത്.

തീവണ്ടി പുറപ്പെടുന്നതിന് 60 ദിവസം മുൻകൂട്ടിയാണ് റിസർവേഷൻ ആരംഭിക്കുന്നത്. ഇതുപ്രകാരം ക്രിസ്മസിനോട് അടുത്തുള്ള ദിവസങ്ങളിൽ ഇവിടെനിന്ന് കേരളത്തിലേക്ക് പുറപ്പെടുന്ന തീവണ്ടികളിൽ കഴിഞ്ഞ ആഴ്ചയിലാണ് റിസർവേഷൻ തുടങ്ങിയത്. തുടങ്ങിയദിവസം തന്നെ ടിക്കറ്റുകൾ മുഴുവൻ വിറ്റു തീരുകയായിരുന്നു.

ഡിസംബർ 18 മുതൽതന്നെ തീവണ്ടികളിൽ ബെർത്തുറപ്പുള്ള ടിക്കറ്റ് തീർന്നു. ടിക്കറ്റ് ബുക്കിങ്ങിന് കൂടുതൽ തിരക്ക് തെക്കൻ കേരളത്തിലേക്കായിരുന്നു. എന്നാൽ പിന്നീട് മലബാറിലേക്കുള്ള ടിക്കറ്റുകളും തീർന്നു. ക്രിസ്മസിന് തൊട്ടുമുൻപുള്ള വാരാന്ത്യം എന്ന നിലയിൽ ഇത്തവണ ഡിസംബർ 19-ന് വൈകീട്ട് ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന തീവണ്ടികളിലും ബസുകളിലുമാണ് കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നത്. ടിക്കറ്റ് റിസർവേഷനിലും ഇത് ദൃശ്യമായി.

  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ

ബെംഗളൂരുവിൽനിന്ന് കന്യാകുമാരിയിലേക്കുള്ള ഐലൻഡ് എക്സ്‌പ്രസിൽ (16526) മറ്റ് ദിവസങ്ങളിൽ വെയിറ്റിങ് ലിസ്റ്റിൽ ടിക്കറ്റുകൾ ലഭ്യമാണെങ്കിലും ഡിസംബർ 19, 20 ദിവസങ്ങളിൽ റിസർവേഷൻ തീർന്നിരിക്കുകയാണ്. റിഗ്രറ്റ് എന്നാണ് റിസർവേഷൻ നില കാണിക്കുന്നത്. മൈസൂരു-തിരുവനന്തപുരം നോർത്ത് എക്‌സ്‌പ്രസിൽ (16315) ഡിസംബർ 18 മുതൽ 25 വരെ ബർത്തുറപ്പുള്ള ടിക്കറ്റില്ല.

ആഴ്ചയിൽ ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് സർവീസ് നടത്തുന്ന ഗരീബ് രഥ് എക്‌സ്‌പ്രസിൽ (12257) ക്രിസ്മസിനോട് ചേർന്നുള്ള നാലുദിവസങ്ങളിൽ മൂന്നുദിവസവും റിസർവേഷൻ നില ആർഎസിയാണ്. ഡിസംബർ 18, 21, 25 ദിവസങ്ങളിലാണ് ആർഎസി ടിക്കറ്റ് ലഭിക്കുന്നത്. ഡിസംബർ 23-നുള്ള റിസർവേഷൻ അവസാനിച്ചു.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്

മലബാറിലേക്കുള്ള ഏക പ്രതിദിന തീവണ്ടിയായ യശ്വന്തപുര-കണ്ണൂർ എക്‌സ്‌പ്രസിൽ (16527) ഡിസംബർ 18, 21, 25 തീയതികളിൽ ആർഎസി ടിക്കറ്റ് ലഭ്യമാണ്. മറ്റുദിവസങ്ങളിൽ 23, 24 തീയതികളിൽ റിസർവേഷൻ അവസാനിച്ചു. യശ്വന്തപുര-കണ്ണൂർ പ്രതിവാര എക്‌സ്‌പ്രസിൽ (16565) ഡിസംബർ 21-ന് ടിക്കറ്റ് ലഭ്യമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts