സൈക്കിള്‍ പാതകളില്‍ പലപ്പോഴും കുതിക്കുന്നത് ബൈക്കുുകള്‍; റോഡിലെ സൈക്കിള്‍ പാത ജനകീയമാക്കണമെന്ന് ആവശ്യം ശക്തം

സ്മാര്‍ട്ട ്‌സിറ്റി പദ്ധതിയില്‍ നവീകരിച്ച റോഡുകളില്‍ സൈക്കിള്‍ പാതകളെ കുറിച്ച് കൂടുതല്‍ ബോധവല്‍ക്കരണം വേണമെന്ന് ആവശ്യം. ഡോക്കിങ് സ്‌റ്റേഷന്‍ ഉള്‍പ്പടെ സൗകര്യങ്ങള്‍ ഒരുക്കിയിട്ടും ഇത് ഉപയോഗിക്കുന്നവരുടെ എണ്ണം കുറയുന്നു.

4 വര്‍ഷം മുന്‍പ് ആണ് സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലെ രാജ്ഭവന്‍, റേസ് കോഴ്‌സ് റോഡുകളില്‍ നടപ്പാതയോട് ചേര്‍ന്ന് സൈക്കിള്‍ പാത നിര്‍മ്മിച്ചത്. നഗരത്തില്‍ സൈക്കിള്‍ യാത്രക്കാരുടെ എണ്ണം വര്‍ദിക്കുമ്പോഴും ഇവര്‍ക്ക് സഞ്ചരിക്കാന്‍ പ്രത്യേക പാതകള്‍ ഇല്ലെന്ന് പരാതികള്‍ വ്യാപകമായതോടെയാണ് നടപടി.

  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്

ആദ്യകാലങ്ങളില്‍ സ്‌കൂള്‍ , കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ഈ സൗകര്യം ഉപയോഗിച്ചിരുന്നെങ്കിലും പിന്നീട് ഇതി കുറഞ്ഞ് വന്നു. സൈക്കിള്‍ പാതയുടെ മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകള്‍ ഉള്‍പ്പടെ അപ്രത്യക്ഷമായി. കൂടുതല്‍ റോഡുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും സ്ഥല പരിമിതിയും തടസമായി.

ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ സൈക്കിള്‍ പാതയിലൂടെ കുതിക്കുന്ന ബൈക്കുകളും നഗരത്തിലെ പതിവ് കാഴ്ചയാണ് . മറ്റ് വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയാന്‍ സ്ഥാപിച്ച ഇരുമ്പ് തൂണുകള്‍ പലയിടങ്ങളിലും മുറിച്ച് മാറ്റിയ

  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്

നിലയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?
[masterslider id="10"]

Related posts