സർക്കാർ ഉദ്യോഗസ്ഥരുടെ വിദേശയാത്രകൾക്ക് വിലക്ക് ഏർപ്പെടുത്തി സിദ്ധരാമയ്യ

ബെംഗളൂരു : കർണാടകത്തിലെ സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വിദേശയാത്രകൾക്ക് സർക്കാർ താത്കാലിക വിലക്കേർപ്പെടുത്തി. ഈ വർഷം അവസാനം വരെയാണ് വിലക്ക്.

മുൻപ് നടത്തിയ വിദേശയാത്രകളുടെ പഠനറിപ്പോർട്ടുകൾ പല ഉദ്യോഗസ്ഥരും സർക്കാരിന് സമർപ്പിച്ചിട്ടില്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശപ്രകാരമാണ് വിലക്ക്.

ഇനി വിദേശയാത്രകൾക്കായി അപേക്ഷ സമർപ്പിക്കുമ്പോൾ ആ ഉദ്യോഗസ്ഥർ മുൻപ് നടത്തിയ യാത്രയുടെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെങ്കിൽ മാത്രമേ അംഗീകാരം നൽകേണ്ടൂവെന്നും നിർദേശം നൽകി.

  മേളയിൽ അപകടം: ആകാശത്തൂഞ്ഞൽ തകർന്നു വീണു; ഇരുപതിലധികം പേർക്ക് പരിക്ക്

വിദേശയാത്ര പൂർത്തിയാക്കിയെത്തിയാൽ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കുകയും വേണം. യാത്രയിൽനിന്നു പഠിച്ച കാര്യങ്ങളും ഇത് പദ്ധതിയായി നടപ്പാക്കുന്നതിനുള്ള നിർദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്നും പറഞ്ഞിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കനത്ത മഴയ്ക്കിടെ ഇൻഡിരാനഗറിൽ ഉഗ്രസ്ഫോടനം; ദൃശ്യങ്ങൾ പകർത്തി കമ്പനി സ്ഥാപകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts