കോയമ്പത്തൂര്‍ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും;വൈഫൈ, ട്രെയിനുകളുടെ തൽസമയ വിവരം ലഭ്യമാക്കുന്ന ജിപിഎസ് എൽഇഡി ബോർഡ്, ഫുഡ് വെൻഡിങ് മെഷീനുകൾ എന്നിവയാണ് ഉദയ് എക്സ്പ്രസ്സിന്റെ പ്രത്യേകത.

ബെംഗളൂരു : ഉദ്യാനനഗരിയില്‍  നിന്നുള്ള രണ്ടാമത്തെ എസി ഡബിൾ ഡെക്കർ ട്രെയിൻ കന്നിയാത്ര ഉദ്ഘാടനം ഇന്ന്. കോയമ്പത്തൂർ–ബെംഗളൂരു–കോയമ്പത്തൂർ ഉദയ് എക്സ്പ്രസ്(22665–66) ഇന്നു രാവിലെ 10.30നു കേന്ദ്ര റെയിൽവേ സഹമന്ത്രി രാജൻ ഗൊഹെയ്ൻ ഫ്ലാഗ് ഓഫ് ചെയ്യും. നിലവിൽ ബെംഗളൂരു–ചെന്നൈ റൂട്ടിൽ എസി ഡബിൾ ഡെക്കർ(22625-26) ട്രെയിൻ സർവീസ് നടത്തുന്നുണ്ട്. ഈ ട്രെയിനിനെപ്പോലെ ബെംഗളൂരു–കോയമ്പത്തൂർ ഉത്കൃഷ്ട് ഡബിൾ ഡെക്കർ എയർകണ്ടീഷൻഡ് യാത്രി(ഉദയ്) എക്സ്പ്രസും പകലാണ് സർവീസ് നടത്തുക.

  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി

തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്. ട്രെയിനിന്റെ ബെംഗളൂരുവിൽ നിന്നുള്ള പതിവു സർവീസ് നാളെയും കോയമ്പത്തൂരിൽ നിന്നുള്ള സർവീസ് 10നും തുടങ്ങും. രാവിലെ 5.45നു കോയമ്പത്തൂരിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്കു 12.40നു ബെംഗളൂരുവിലെത്തും. മടക്ക ട്രെയിൻ 2.15നു പുറപ്പെട്ട് രാത്രി ഒൻപതിനു കോയമ്പത്തൂരെത്തും. തിരുപ്പുർ, ഈറോഡ്, സേലം, കുപ്പം, കെആർ പുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. വൈഫൈ, ട്രെയിനുകളുടെ തൽസമയ വിവരം ലഭ്യമാക്കുന്ന ജിപിഎസ് എൽഇഡി ബോർഡ്, ഫുഡ് വെൻഡിങ് മെഷീനുകൾ എന്നിവ ഉൾപ്പെട്ട എട്ട് ഡബിൾഡെക്കർ കോച്ചുകളുണ്ട്. ഒരു കോച്ചിൽ 120 പേർക്ക് ഇരുന്നു യാത്ര ചെയ്യാം. 610 രൂപയാണ് ടിക്കറ്റ് ചാർജ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി
[masterslider id="10"]

Related posts