ഇഡി കസ്റ്റഡിയിൽ പീഡനം; അനധികൃതചൂതാട്ടവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ കോൺഗ്രസ് എംഎൽഎ

ബെംഗളൂരു : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) കസ്റ്റഡിയിൽ പീഡനം നേരിടേണ്ടിവരുന്നുവെന്ന് അനധികൃതചൂതാട്ടവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ കോൺഗ്രസ് എംഎൽഎ കെ.സി. വീരേന്ദ്ര.

ഇരിക്കാൻ കസേര നൽകുന്നില്ലെന്നും മോശമായ രീതിയിലാണ് ഭക്ഷണം നൽകുന്നതെന്നും ശുദ്ധമായ വെള്ളം നൽകുന്നില്ലെന്നും കോടതിയിൽ ഹാജരാക്കിയപ്പോൾ എംഎൽഎ ആരോപിച്ചു. താൻ മരിച്ചാൽ ഉത്തരവാദിത്വം ഇഡിക്കായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൂതാട്ടവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽക്കേസിൽ ഇൗമാസം 23-ന് അറസ്റ്റിലായ വീരേന്ദ്രയെ ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിന്റെ കാലാവധി അവസാനിച്ചതിനെത്തുടർന്ന് വീണ്ടും കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പീഡനം നേരിടുന്നവെന്ന് എംഎൽഎ ആരോപിച്ചത്. കേസിന്റെ വിവരങ്ങൾ നൽകുന്നില്ലെന്നും ആരോപിച്ചു.

  ബിരിയാണിയിൽ ചത്ത പല്ലി: ഹോട്ടൽ പൂട്ടി; യുവതി ആശുപത്രിയിൽ

കേസിൽ തെളിവെടുപ്പ് നടത്തുന്നതിന് 15 ദിവസംകൂടി കസ്റ്റഡിയിൽ അനുവദിക്കണമെന്ന് ഇഡി ആവശ്യപ്പെട്ടു. എന്നാൽ, സെപ്റ്റംബർ മൂന്നുവരെ കസ്റ്റഡി അനുവദിച്ച കോടതി, എംഎൽഎക്ക്‌ കുടിക്കുന്നതിന് ശുദ്ധീകരിച്ച കുപ്പിവെള്ളം നൽകണമെന്നും ഇരിക്കാൻ കസേര നൽകണമെന്നും നിർദേശിച്ചു. ദിവസവും അരമണിക്കൂർ അഭിഭാഷകനുമായി സംസാരിക്കാൻ അനുവദിക്കുകയും വേണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
[masterslider id="10"]

Related posts