പാതി കത്തിക്കരിഞ്ഞ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു : ശ്രാവണബെലഗോളയിൽ യുവാവിന്റെ മൃതദേഹം പകുതി കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തി.

35-നും 40-നുമിടയ്ക്ക് പ്രായംതോന്നിക്കുന്നയാളുടെ മൃതദേഹം ചാക്കിൽപ്പൊതിഞ്ഞ് പാറകൾക്കിടയിൽ ഒളിപ്പിച്ചുവെച്ചനിലയിലാണ് കണ്ടെത്തിയത്.

കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു. തെളിവുനശിപ്പിക്കാനായി മൃതദേഹം കത്തിച്ചശേഷം ഉപേക്ഷിച്ചതാണെന്നും കരുതുന്നു.

  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം

ശ്രാവണബെലഗോള പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
[masterslider id="10"]

Related posts