തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈക്കും ഹിന്ദു മുന്നണി നേതാക്കള്‍ക്കുമെതിരെ ക്രിമിനല്‍ കേസ്

ചെന്നൈ: സാമുദായിക ശത്രുത വളര്‍ത്തുന്ന പരാമര്‍ശങ്ങളുടെ പേരില്‍ തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈക്കും ഹിന്ദു മുന്നണി നേതാക്കള്‍ക്കുമെതിരെ ക്രിമിനല്‍ കേസ്.

അടുത്തിടെ മധുരയില്‍ നടന്ന മുരുകന്‍ ഭക്ത സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. വഞ്ചിനാഥന്‍ എന്ന അഭിഭാഷകന്റെ പരാതിയിലാണ് നടപടി.

  ഹൃദയാഘാതത്തെ തുടർന്ന് കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു

ജൂണ്‍ 22-ന് നടന്ന മുരുകന്‍ ഭക്തജന സമ്മേളനത്തില്‍ നിരവധി നേതാക്കള്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നും വിവിധ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നുമായിരുന്നു പരാതി.

ഇതിന്റെ അടിസ്ഥാനത്തിലാണ് അണ്ണാമലൈ, ഹിന്ദു മുന്നണി സംസ്ഥാന നേതാവ് കടേശ്വര സുബ്രമണ്യം, മുന്നണി ഭാരവാഹി സെല്‍വകുമാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസിലെ ഡെഡ്‌ലൈനുകൾക്ക് പിന്നാലെ ഓടുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ ബെംഗളൂരു യുവതി പറയുന്നത് കേൾക്കണം.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us