യുവാവും യുവതിയും പുഴയിലേക്ക് ചാടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു; യുവതി നീന്തി കരയ്ക്ക് കയറി! യുവാവിനായി തിരച്ചിൽ

കണ്ണൂരിലെ വളപട്ടണം പാലത്തിൽ നിന്ന് യുവാവും യുവതിയും പുഴയിലേക്ക് ചാടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. യുവതി നീന്തിരക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് സംഭവം. യുവാവിനായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

യുവതി വിവാഹിതയാണ്. രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതായി യുവതിയുടെ ഭർത്താവ് പറഞ്ഞു. തുടർന്ന് ഇയാൾ പൊലീസിൽ പരാതി നൽകിയിരുന്നു.

അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിയെ കണ്ടെത്തിയത്. യുവതിയും യുവാവും പ്രണയത്തിലായിരുന്നു. രാവിലെ മുതൽ വിവിധയിടങ്ങളിൽ ചുറ്റിക്കറങ്ങിയ ശേഷം രാത്രിയോടെ ഇരുവരും പാലത്തിൽ എത്തുകയായിരുന്നു.

  ജാതി അധിക്ഷേപ കേസ്: ബി.ജെ.പി എം.എൽ.എ മുനിരത്‌നയെ കോടതി വെറുതെ വിട്ടു

ആദ്യം യുവാവും പിന്നീട് യുവതിയും പുഴയിലേക്ക് ചാടി. നീന്തലറിയാവുന്ന യുവതി അഴീക്കോട് ബോട്ടുപാലത്തിന് സമീപത്തെത്തി.

മീൻ പിടിച്ചുകൊണ്ടിരുന്ന സമീപവാസികളാണ് യുവതിയെ രക്ഷപ്പെടുത്തി കരയിലേക്ക് കൊണ്ടുവന്നത്. ഇതിന് പിന്നാലെയാണ് തന്നോടൊപ്പം ഒരാളും കൂടിയുണ്ടെന്ന വിവരം യുവതി പറഞ്ഞത്.

പിന്നാലെ പൊലീസും അ​ഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തെരച്ചിൽ നടത്തുകയായിരുന്നു. രാത്രി മുഴുവൻ തെരഞ്ഞെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.

  സുരക്ഷാ ഗ്രില്ലിൽ ചാടിക്കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു

യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രാഥമിക ചികിത്സ നടത്തിയ ശേഷം കോടതിയിൽ ​ഹാജരാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആകാശപ്പരപ്പിലെ ആധിപത്യം; വൻ നേട്ടങ്ങളുമായി ബംഗളൂരു വിമാനത്താവളം ചരിത്രത്തിലേക്ക്!
[masterslider id="10"]

Related posts